ഒരാൾ ജീവിച്ചിരിക്കെ അയാളുടെ സ്വത്തുക്കൾ അനന്തരാവകാശികൾക്ക് വീതിച്ചു നൽകുവാൻ പറ്റുമോ.

ചോദ്യകർത്താവ്

MOHAMED SHAFI

Sep 20, 2017

CODE :Oth8847

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജീവിത കാലത്ത് ഒരാളുടെ സ്വത്ത് അവന്‍റേത് മാത്രമാണ്. അത് ശരീഅതിനോട് യോജിക്കുന്ന വിധം അനന്തരവാകികള്‍ക്കോ അല്ലാത്തവര്‍ക്കോ നല്‍കാവുന്നതാണ്.

ജീവിത കാലത്ത് പിതാവ് തന്‍റെ കൈവശമുള്ളത് മക്കള്‍ക്ക് വീതിച്ച് നല്‍കിയാല്‍ അത് ദാനമായാണ് പരിഗണിക്കുക. ഇസ്‍ലാമില്‍ ദാനം (ഹിബത്) സാധുവായി പരിഗണിക്കാനുള്ള ഈജാബ് ഖബൂല്‍ കൈവശാവകാശം നല്‍കല്‍ (ഇഖ്ബാള്) ദാനം സ്വീകരിച്ചവന്‍ കൈവശപ്പെടുത്തല്‍ (ഖബ്ള്) തുടങ്ങിയ നിബന്ധനകളെല്ലാം പാലിച്ചാണ് നല്‍കിയതെങ്കില്‍ അത് ലഭിച്ചവന്‍റെ ഉടമസ്ഥതതയിലാവും.  പറയപ്പെട്ട നിബന്ധനകളിലേതെങ്കിലുമൊന്ന് പാലിക്കാത്ത ദാനമാണെങ്കില്‍ ശരീഅത് പ്രകാരം അത് ശരിയല്ല. പിതാവിന്‍റെ മരണശേഷം പ്രസ്തുത സമ്പത്ത് അനന്തരവകാശ സ്വത്ത് വീതം വെക്കുന്ന പോലെ വീതം വെക്കേണ്ടതാണ്. 

പിതാവ് തന്‍റെ സ്വത്ത് ഓരോ മക്കളുടെ മേല്‍ ആധാരം എഴുതുന്നത് കൊണ്ടോ പറയുന്നത് കൊണ്ടോ മാത്രം ആ മകന് ഉടമസ്ഥാവകാശം ലഭിക്കില്ല. മറിച്ച് പൂര്‍ണമായ കൈകാര്യാവകാശം വിട്ടു നല്‍കുകയും അത് മക്കള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഉടമസ്ഥാവകാശം ലഭിക്കൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍ണമായ കൈകാര്യാവകാശം വിട്ടു നല്‍കാതെ പിതാവ് മരണപ്പെട്ടാല്‍ അതും അനന്തര സ്വത്താണ്. എല്ലാ മക്കള്‍ക്കിടയിലും ശരീഅത് നിര്‍ദ്ദേശിക്കുന്ന പ്രകാരം വീതം വെക്കണം. ആധാരത്തിന്‍റെ പേരില്‍ അത് വീതം വെക്കാതെ ചില അനന്തരാവകാശികള്‍ മാത്രം കൈവശം വെക്കുന്നത് മറ്റുള്ളവരുടെ സ്വത്ത് അനര്‍ഹമായി ഉപയോഗിക്കലാണ്. 

ആരോഗ്യകാലത്തെ പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇത് വരെ പറഞ്ഞത്. പിതാവിന്‍റെ മരണരോഗത്തിലാണ് അനന്തരവകാശികള്‍ക്ക് സ്വദഖ ചെയ്തതെങ്കില്‍ മറ്റ് അനന്തരവാകാശികള്‍ സമ്മതിച്ചാല്‍ മാത്രമേ ശരിയാവൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter