അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ബാങ്ക് എന്ന് പേര് ഉള്ളത് കൊണ്ട് മാത്രം ജോലി അനുവദനീയമല്ല എന്ന് പറയാവുന്നതല്ല. ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയേ വിധി പറയാന്‍ ആവുകയുള്ളൂ. സാധാരണ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നടത്തുന്നതൊക്കെ. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് ഹറാം തന്നെയാണ്. പലിശയെ സഹായിക്കലാണ് അതില്‍ വരുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ പൂര്‍ണ്ണമായും ഇസ്ലാമിക രീതിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. അത്തരം ബാങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയവുമാണ്. പലിശയിലൂന്നിയ ഇടപാടുകളും അതോടൊപ്പം മറ്റു അനുവദനീയ ബിസിനസുകളും നടത്തുന്നതാണെങ്കില്‍, അതില്‍ കൂടുതല്‍ ഏതാണ് എന്നതിനനുസരിച്ചും അയാളുടെ ജോലി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് എന്നതിനനുസരിച്ചും നിഷിദ്ധമോ അനുവദനീയമോ സംശയാസ്പദമോ ആവുന്നതാണ്.

ഹലാലായത് മാത്രം സമ്പാദിക്കാന്‍ നാഥന്‍ തുണക്കട്ടെ, സമ്പാദ്യത്തില്‍ ബര്‍കത് നല്‍കുമാറാവട്ടെ.