അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


മരണശേഷം മുഅ്മിനിന്‍റെ സൽകർമങ്ങൾ സുന്ദരമായ മനുഷ്യരൂപത്തിൽ രൂപപ്പെട്ട് ഖബറിൽ വരും. അതു പോലെ കാഫിറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിരൂപിയായ മനുഷ്യ രൂപത്തിലും ഖബ്റില്‍ വരുമെന്ന് ഹദീസില്‍ കാണാം. മുന്‍ദിരി എന്ന ഹദീസ് പണ്ഡിതന്‍ തന്‍റെ الترغيب والترهيب എന്ന കിതാബില്‍ كتاب الجنائز ല്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഹസനും അത് രിവായത് ചെയ്തവര്‍ സിഹാഹുകളില്‍ തെളിവ് പിടിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറയുന്നുണ്ട്.ബുഖാരിയിലെ الميت يتبعه أهله وماله وعمله മയ്യിതിനെ തന്‍റെ കുടുംബം സമ്പത്ത് കര്‍മ്മങ്ങള്‍ എന്നിവ പിന്തുടരും എന്ന ഹദീസ് ശര്‍ഹ് ചെയ്യുന്നിടത്ത് ഇമാം ഇബ്നു ഹജര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.