ഇടതുപക്ഷവും മുസ്‌ലിം വേട്ടയും: പാര്‍ട്ടി മതമാകുന്നതിലെ അപകടങ്ങള്‍

ജബ്ബാര്‍ ചുങ്കത്തറ

27 February, 2018

+ -
image

ഇടത് ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മുസ്ലിം വേട്ടകൊണ്ട് തൃപ്തി പോരാഞ്ഞത് കൊണ്ടായിരിക്കും ഇരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളും സ്വന്തമായിട്ട് ആളെയിറക്കി മുസ്ലിം കൊലപാതകം നടത്തുന്നത്.

കഴിഞ്ഞയാഴ്ച സിപിഎം ശുഹൈബിനെ കൊന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരിലായിരുന്നെങ്കില്‍ തറവാടി മാര്‍ക്‌സിസ്റ്റുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഫീറിന്റെ തല കൊയ്തത് കേവലം അങ്ങാടിതല്ലിന്റെ പേരിലാണ്. 

ഒടുവില്‍, നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല അക്ബറിനെ ഇടത് സര്‍ക്കാര്‍ നിസാര കാര്യത്തിന് കൊടുംകുറ്റവാളിയുടെ പോലെ നാടകീയതകള്‍ക്കൊടുവില്‍, പൊതുബോധത്തില്‍ മുസ്ലിം ഭീതി പരത്തുന്ന രീതിയില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. 

സര്‍ക്കാരിന്റെ ഏകപക്ഷീയമായ ആനുപാതികമല്ലാത്ത മുസ്ലിം ടാര്‍ഗെറ്റിങ് നടന്നപ്പോഴും പട്ടാപകല്‍ മാപ്പര്‍ഹിക്കാത്ത കൊലകള്‍ അരങ്ങേറിയപ്പോഴും അക്ബറിന്റെ പിഴവുകളാണ് (അതിന്റെ അനന്തരഫലം ഉണ്ടായിട്ടുപോലുമില്ല) ഭീതിതമായ രീതിയില്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ നിന്നത്.

മുസ്ലിമിനെ ഭരണകൂടം വേട്ടയാടുമ്പോഴും അതിന്റെ പഴി മുഴുവന്‍ മുസ്ലിംകള്‍ക്കുതന്നെയാണ് ഇപ്പോഴും വരുന്നത്. അതേ സമയം ഭരണപാര്‍ട്ടി മുസ്ലിം യുവാവിനെ ബോംബെറിഞ്ഞു അപായപ്പെടുത്തുകയും പിന്നീടൊരുനാള്‍ കുത്തിക്കൊല്ലുകയും ചെയ്യുമ്പോള്‍, മുസ്ലിം യൗവനത്തിന്റെ വേട്ടയാടപ്പെടലുകളോ ഭരണത്തിന്റെ സൗകര്യമുപയോഗിച്ചു വിപ്ലവപാര്‍ട്ടികള്‍ നടത്തുന്ന ഹിംസയോ എവിടെയും ചര്‍ച്ചയാവുന്നുമില്ല. 

ഒന്ന് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചാണെങ്കില്‍ മറ്റൊന്ന് പാര്‍ട്ടി ടൂള്‍സ് ഉപയോഗിച്ചാണ് ഇത് ഇവിടെ നടക്കുന്നത്. അസ്ലം, ഫൈസല്‍, റിയാസ് മൗലവി, ശുഐബ്, സഫീര്‍ എന്നിങ്ങനെ പോകുന്ന അതില്‍ ഒരു നിര. ശംസുദ്ധീന്‍, അക്ബര്‍, ഹാദിയ എന്നിങ്ങനെ മറ്റൊന്ന്. ഇങ്ങനെ ഇടത് പക്ഷത്തിന്റെ പ്രത്യക്ഷ-പരോക്ഷ വേട്ടയാടലുകള്‍ക്കിരയായവരുടെ നീണ്ട നിര തന്നെയുണ്ട്. 

പറഞ്ഞുവരുന്നത് ഇടതുഭരണകൂടം പാര്‍ട്ടി മുഖേനയും സ്റ്റേറ്റ് മെഷിനറി മുഖേനയും മനോഹരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം സംഹാരം പൊതുശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്