ആസിഫ സംഭവം: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ക്കഥ

സലീം ദേളി

13 April, 2018

+ -
image

ജമ്മു കാശ്മീരിലെ കത്വാ എന്ന പ്രദേശത്ത് കുതിര മേയ്ക്കാന്‍ പോയതായിരുന്നു എട്ടു വയസ്സുകാരിയായ ആസിഫ. മൂന്ന് തവണയാണ് അവള്‍ ആരാധനാലയത്തിലെ പ്രാര്‍ത്ഥനാമുറിയില്‍ വെച്ച് ക്രൂരമായ് പീഡിപ്പിക്കപ്പെട്ടത്. ബലാല്‍സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി ദേവസ്ഥാനത്ത് മയക്കി കിടത്തി പുജാ ക്രിയകളും ചെയ്തു തീര്‍ത്തു. ജനുവരി 10 ന് വീടിന് പരിസരത്ത് നിന്ന് കാണാതാ അസിഫ എന്ന പെണ്‍കുട്ടിയെ കൊന്നു തിന്നവര്‍ക്കെതിരെയുള്ള കുറ്റപത്രമാണിത്.

ജമ്മുവിലെ രസന എന്ന ഗ്രാമത്തിലെ മുസ്ലിം സമൂഹമായ ബക്കര്‍ വട്ടുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെ സമീപത്തെ പതിമൂന്ന് ബ്രഹ്മണ കുടുംബങ്ങള്‍ ആസൂത്രണം ചെയ്തതാണ് ഈ ക്രൂര കൃത്യം. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാണ്. 

ഇതിനുമപ്പുറം ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നത് സൈനീക - അര്‍ദ്ധസൈനിക വിഭാഗങ്ങളും പോലിസ് സേനയുമാണെന്നതാണ് ഏറെ ഖേദകരമായ വസ്തുത. 

കൂനന്‍ പുഷ്‌പോറ എന്ന ഗ്രാമത്തില്‍ ഒരു രാത്രി അര്‍ദ്ധസൈനിക വിഭാഗം കൂട്ടബലാല്‍സംഗം ചെയ്തത് അറുപതിനടുത്ത് മുസ്ലിം സ്ത്രീകളെയാണ്. 'മൂന്ന് സൈനികര്‍ ചേര്‍ന്ന് എന്നെ കയറി പിടിച്ചു. എട്ടു പത്ത് പട്ടാളക്കാര്‍ എന്ന മാറി മാറി ബലാല്‍സംഗം ചെയ്തു. അവരുടെ കയ്യില്‍ വലിയ ടോര്‍ച്ച് ഉണ്ടായിരുന്നു. ഞാന്‍ ശബ്ദിക്കുമ്പോഴൊക്കെ അവര്‍ ആ ടോര്‍ച്ച് കൊണ്ട് എന്റെ നഗ്‌നശരീരത്തില്‍ കുത്തി വേദനപ്പിക്കുകയായിരുന്നു'. 

ക്രൂരമായ ആ സംഭവത്തെ അതിജയിച്ച സ്ത്രീകളിലൊരാളുടെ അനുഭവമാണിത്.   കൂനന്‍ പേഷ് പോറ കൂട്ടമാനഭംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി പത്തു വയസ്സുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയുമാണ്. കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ ശിക്ഷിച്ചില്ലെന്ന് മാത്രമല്ല, കൃത്യമായ അന്വേഷണം  നടത്തിയവരുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുകയായിരുന്നു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചെയ്തത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സൈനീകാതിക്രമത്തില്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത് 144 കുട്ടികളാണ്. ദി  ജമ്മു ആന്‍ഡ് കാശ്മീര്‍ കൊളിഷന്‍ ഓഫ് സൊസൈറ്റി തയ്യാറാക്കി റിപ്പോര്‍ട്ടിലാണ് കാശ്മീരില്‍ തുടരുന്ന അതിക്രമങ്ങളുടെ വെളിപ്പെടുത്തല്‍. ഇതുവരെയായിട്ട് ഒരാളെ പോലും ശിക്ഷിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നഗ്‌നശരീരങ്ങള്‍ പൊതിഞ്ഞു കെട്ടിയ ആയിരക്കണക്കിനു ചാക്കുകളാണ് ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ നിന്നും കുറച്ചു നാളുകള്‍ക് മുന്‍പ് കുഴിച്ചെടുത്തത്.അന്നേരം ചില താഴ്ന്ന കേഡറിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ഭരണകൂടം ചെയ്തത്.

ഭയവും വെറുപ്പും സൃഷ്ടിച്ച് ഭരിക്കുന്നവര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. കാശ്മീരിലെ ആസിഫയുടെ വാര്‍ത്ത ഹോളോകാസ്റ്റിന്റെ കഥയാണ് ഓര്‍മിപ്പിച്ചെത്. എര്‍ന പെട്രി എന്ന നാസി യുവതി ഒരു ദിവസം ഷോപ്പിങ് കഴിഞ്ഞ് വരുമ്പോള്‍ ആറു വയസ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ ഇടക്ക് പ്രായം വരുന്ന ആറ് കുട്ടികളെ കണ്ടു. 

ആരയോ പേടിച്ച് പതുക്കെ വേച്ച് നടക്കുന്നു.അവര്‍ നഗ്‌നനരായിരിന്നു. പെട്രി അവരെ ആശ്വസിപ്പിച്ച് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവള്‍ അവളുടെ ഭര്‍ത്താവിനെ കാത്തു നിന്നു. കാണാതെ വന്നപ്പോള്‍ കുട്ടികളെ ഒരു മരച്ചുവട്ടിലേക്ക് കൊണ്ടുപോയി. അവരെ നിരനിരയായ് നിര്‍ത്തി. ഒന്നൊന്നായ് കഴുത്തിന് പിന്നില്‍ നിറയൊഴിച്ച് കൊന്നു. ഒരു കുഴി വെട്ടി അവരെ ഒന്നിച്ച് മണ്ണിട്ട് മൂടി. അവള്‍ ഹിറ്റ്‌ലറുടെ കടുത്ത അനുയായി ആയിരുന്നു. അയാളുടെ പ്രത്യയശാസ്ത്രത്തില്‍, അതിന്റെ പ്രയോഗങ്ങളില്‍ ദൃഢമായി വിശ്വസിച്ചിരുന്നു. പെട്രിയെ പോലുള്ള ആയിരക്കണക്കിന് അനുയായികള്‍ വംശീയ ഉന്മൂലനം സ്വധര്‍മ്മമായി ഏറ്റെടുത്തിരുന്നു. ഹോളോകാസ്റ്റിന്റെ ചരിത്രം ഹിറ്റ്‌ലറും പാര്‍ട്ടിയും തനിച്ചെഴുതിയതല്ല. ഒരു ജനതയില്‍ വലിയ വിഭാഗം അതില്‍ പങ്കു ചേര്‍ന്നിരുന്നു.

ഇവിടെ കൊല ചെയ്യപ്പെട്ടത് മുസ്ലിമാണ്. കൊലയുടെ പ്രേരകമാവട്ടെ ആ പ്രദേശത്തെ മുസ്ലിംകളെ ഒന്നടങ്കം ഭയപ്പെടുത്തുക എന്നതും ആട്ടിയോടിക്കുക എന്നതുമാണ്. അതിലുപരി ആ കൊലയുടെ  രീതിയാണ് ഏറെ ഭയപ്പെടുത്തുന്നത്. ക്ഷേത്രത്തില്‍ അടച്ചിടുകയും പൂജകള്‍ ചെയ്യുകയും ചെയ്തതിന് ശേഷമാണ് കൃത്യം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ അവര്‍ ചെയ്ക കൃത്യത്തെ ശരിയെന്ന് കരുതുന്ന ഒരു പാട് പേര്‍ രാജ്യത്തുണ്ടെന്നാണ് ഞെട്ടിക്കുന്നത്. ക്രൂരന്നാരെ സംരക്ഷിക്കാന്‍ രാജ്യസ്‌നേഹ കുത്തക രാഷ്ട്രീയ പാര്‍ട്ടി രംഗത്തു വരുന്നു. സംവിധാനങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഹിന്ദുവിന്റെ പ്രശ്‌നമായി ഉയര്‍ത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കി.വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ട് നടക്കുന്നവരാണ് ഇവിടത്തെ ഭരണവര്‍ഗം. വെള്ളം ചേര്‍ക്കാനാവാത്ത ക്രൂരതകള്‍ നിറഞ്ഞ വെറുപ്പാണ് അവരുടേത്.കൊച്ചു കുട്ടിയെ പോലും ബലാല്‍സംഗം ചെയ്ത് ആനന്ദിക്കുന്ന, കൊന്ന് അഹ്ലാദിക്കുന്ന മനോവൈകല്യങ്ങളുടെ കേന്ദ്രമാണിപ്പോള്‍ ആര്‍.എസ്സ്.എസ്റ്റ് .

ആസിഫയെ കൊന്നത് കാമവെറി മാത്രമല് മുസ്ലിം വിരുദ്ധതയും സംഘ് പരിവാറിന്റെ മനുഷ്യത്യ രഹിതമായ തീവ്ര ഹിന്ദുത്വമാണ്. അതുകൊണ്ടാണ് ക്രൂരന്മാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. പ്രതികളെ രക്ഷിക്കാന്‍ ദേശീയ പതാകയുമായി പ്രകടനം നടത്തിയവര്‍ക്ക് നേതൃത്വം കൊടുത്തത് എം.എല്‍.എമാരുള്‍പ്പെടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരാണ്. ഇവര്‍ ഇതിനു വേണ്ടി മാത്രം എകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചു.സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരായ ലാല്‍ ചനമുണ്ട് പ്രകാശ് ഗംഗ എന്നിവരാണ് നേതൃത്വത്തിലുള്ളത്.

ഫാസിസത്തിന്റെ നിര്‍വചനം പലതമുണ്ടെങ്കിലും ലക്ഷണങ്ങളെ യുക്തിഭദ്രമായി വിവരിച്ച് ക്രോഡീകരിച്ചിട്ടുള്ളത്  ഉംബര്‍ട്ടോ എക്കോ യാണ്. അതില്‍ പറയുന്ന പതിനാല് ലക്ഷണങ്ങളുടെ അത്യന്തിക പരിണാമം വയലന്‍സാണ്.  പതിനാല് ലക്ഷണങ്ങളും തികഞ്ഞവരാണ് ആര്‍.എസ്സ്.എസ്സ്. ശാരീരികതയെ അവരവയലന്‍സായി ഉപയോഗിക്കുന്നു. വയലന്‍സിന്റെ എല്ലാ സീറ്റും അവര്‍ ലംലിക്കും.അണികളോട് അക്രമാസക്തരാവാനാണ് അവര്‍ കല്‍പ്പിക്കുന്നത്. അതിനവര്‍ കൊലക്ക് ആഹ്വാനം ചെയ്യുന്നു. അസന്‍സോളിലെ ഇമാമിന്റെ മകന്‍ സിബഗത്തുല്ലയില്‍ അവസാനിക്കാതെ കാശ്മീരിലെ ആസിഫയില്‍ എത്തി നില്‍ക്കുകയാണ്. ഗുജറാത്തിലെ നരനായാട്ട് ഉത്തരേന്ത്യയും കടന്ന് മുന്നേറി നില്‍ക്കുമ്പോള്‍ ഫാസിസത്തിന്റെ ഗുജറാത്ത് മോഡലാണ് മറ്റുതര സംസ്ഥാനങ്ങളിലേക്ക് അവര്‍ വ്യാപിപ്പിക്കുന്നത്. ചോരയാണ് അവരുടെ നയം. വെറുപ്പ് ഇന്ധനമാണ്. ബാക്കിയൊക്കെ ന്യായങ്ങള്‍ നിരത്തിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും അവര്‍ നേടുന്നു. നിയമ നടപടികളില്‍ നിന്ന് പ്രതികള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ അവര്‍ പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ വയലന്‍സിനായി അവര്‍ പൊതു ശത്രുവായി ഇരകളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലത് മുസ്ലിമായിരുന്നു. ഉത്തരേന്ത്യയില്‍ മുസ്ലിമും ദലിതനുമാണ്. പ്രഖ്യാപിത ഇരകള്‍ക്കെതിരെ വ്യാപകമായ പ്രോപഗണ്ട പ്രചരിപ്പിക്കും. നിരന്തരം നുണകള്‍ പറഞ്ഞ് കൊണ്ടേയിരിക്കും. വയലന്‍സ് പൊളിറ്റിക്‌സ് താല്‍പര്യപ്പെടുന്ന അണികളെ അവര്‍ സജ്ജരാക്കിയിട്ടുണ്ട്. ഫാസിസ്റ്റ് സംഘടന കൊടുക്കുന്ന പ്രാഥമീക വാഗ്ദാനമാണ് വയലന്‍സ് അതില്ലെങ്കില്‍ അതിനുളഅവസരങ്ങള്‍ നിരന്തരമായി അവര്‍ ഒരുക്കി കൊടുക്കും. അതു തന്നെയാണ് രാജ്യത്ത് ഇന്ന് നടക്കുന്നതും.