സ്വൂഫികള്‍ ഉന്നംവെക്കപ്പെടുന്നതെന്തുകൊണ്ട്?

ളിയാഉദ്ദീന്‍ ഫൈസി

10 March, 2018

+ -
image

പ്രമുഖ യമനീ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഐദറൂസ് ബ്‌നു സുമൈഥ് (ന:മ) തീവ്രസലഫികള്‍ കൊല്ലുന്ന ആദ്യത്തെയാളല്ല. അവസാനത്തെ ആളാകാന്‍ സാധ്യതയുമില്ല. 

കഴിഞ്ഞ വര്‍ഷമാണ് തൊണ്ണൂറ്റിയെട്ട് വയസ്സുള്ള സൂഫിവര്യന്‍ ശൈഖ് സുലൈമാന്‍ അബൂ ഹിറാസി (ന:മ) നെ ഈജിപ്തിലെ സീനാ മരുഭൂമിയില്‍ വെച്ച് അവര്‍ കഴുത്തറുത്ത് കൊന്നത്. നാല് വര്‍ഷം മുമ്പ് അല്ലാമ സഈദ് റമളാന്‍ ബൂഥി (ന:മ) യെയും ഇതേ തീവ്രവാദികള്‍ കൊന്നു. 

സംശയം ചോദിക്കാനെന്ന പേരില്‍ വന്ന ചാവേറാണ് ശൈഖ് ബൂഥിയെ ഡമാസ്‌കസിലെ പള്ളിയില്‍ വെച്ച് കൊന്നതെങ്കില്‍ കിതാബോതാന്‍ വന്ന അക്രമിയാണ് ശൈഖ് ഹബീബിനെ രണ്ട് ദിവസം മുമ്പ് വെടിവെച്ച് കൊന്നത്. അതും നിസ്‌കാരത്തിനിടെ. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് സലഫീ തേരോട്ടക്കാലത്ത് നൂറ് കണക്കിന് സൂഫീ പണ്ഡിതരാണ് ഇപ്രകാരം ഹിജാസിലും നജ്ദിലും അറുകൊല ചെയ്യപ്പെട്ടതെന്നത് ചരിത്രമാണ്. എല്ലാവരും ചെയ്ത തെറ്റ് അവരുടെ ഭാഷയില്‍ 'ശിര്‍ക്'' തന്നെ! 

ബശ്ശാറിനെ പിന്തുണച്ചു എന്നൊരു കുറ്റവും ശൈഖ് ബൂഥിക്കെതിരെയുണ്ട്. അതിലെ വസ്തുത ഇപ്പോള്‍ എഴുതുന്നില്ല. 

ഒരു ഭാഗത്ത് ശിയാ തീവ്രവാദികളും മറുവശത്ത് തീവ്രസലഫികളും മുസ്ലിംകളെ കൊന്നൊടുക്കുകയാണ്. സമസ്തക്കാരന്റെ കൂടെ കൂടുന്നതിനെക്കാള്‍ ഭേദം ആര്‍.എസ്.എസുകാരന്റെ കുത്തേറ്റ് മരിക്കുന്നതാണെന്ന് പരസ്യമായി പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയൊക്കെ നമുക്കിടയില്‍ തന്നെയുണ്ടല്ലോ. പടച്ചവന്‍ കാക്കട്ടെ.