ജീവന്‍നല്‍കിയുള്ള ഫലസ്തീന്‍ പോരാട്ടങ്ങളെ ലോകം വിലമതിക്കുന്നുണ്ടോ?

അബ്ദുല്‍ ഹഖ് മുളയങ്കാവ്

10 June, 2018

+ -
image

മെയ് 14 ലെ ഇസ്രയേല്‍ അധിനിവേശ സേനയുടെ  ഗാസക്കൂട്ടക്കൊലക്ക് ശേഷവും ലോകത്തിന് അതിന്റെ മുമ്പെയുളള ദിവസത്തെ പോലെയാണ്.  ആരും അതെ കുറിച്ച് ശ്രദ്ധിച്ചില്ല. ഇതോടെ ഇരകള്‍ക്ക് പലസ്തീന്‍ രാഷ്ട്രത്തെ കുറിച്ചുള്ള പരിഹാര പ്രതീക്ഷകളാണ് നഷ്ട്പ്പെട്ടത്. കഴിഞ്ഞ ദിവസം സംഭവിച്ചതിന് അവരെ പഴിക്കുന്നു.

അധിനിവിഷ്ട ജറൂസലമില്‍  അമേരിക്കയുടെ പുതിയ എംബസി തുറക്കുന്നതിന് ലോകം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍,  ഇസ്രയേലും അന്താരാഷ്ട്ര സമൂഹവും സ്വന്തം നാട്ടില്‍ നിന്ന് തങ്ങളെ തുരത്തിയോടിക്കുന്നുവെന്നുള്ള സന്ദേശം  ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗാസ മുനമ്പില്‍ ഉപരോധിക്കപ്പെട്ട ഫലസ്ഥീനികള്‍.  ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ച് പ്രതിഷേധം  ഫലസ്ഥീനികളും മനുഷ്യരാണെന്ന് ലോകം വീക്ഷിക്കണമെന്ന് കരുതിയായിരുന്നു. 

ലോകം ഇത് അവഗണിക്കുകയാണെങ്കില്‍, ഫലസ്ഥീന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍-നാട്ടിലേക്കുള്ള മടക്കമുള്‍പ്പെടെ- അംഗീകരിക്കാന്‍ ഇനി എങ്ങനെയാണ് അവര്‍ അനുഭവിക്കേണ്ടത്, ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ അവഗണനയില്‍ കുടുങ്ങിക്കിടക്കുകയാണ്, അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയോ സായുധ പോരാട്ടങ്ങളിലൂടെയോ സമാധാനപരമായ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ പോലും പരിഹരിക്കപ്പെടുന്നില്ല.

ഫലസ്ഥീന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് രണ്ട് വശങ്ങളാണ് ഉളളത്. ഒന്ന് സയണസിറ്റ് ഭീകരിലൂടെ സ്വന്തം നാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ പഴയതലമുറ അനുഭവിച്ചദുരന്തം. മറ്റൊന്ന്, അവരുടെ കുട്ടികള്‍ക്കും പേരമക്കള്‍ക്കും പാരമ്പര്യമായി ലഭിച്ച ഇടങ്ങളില്‍ നിന്ന് അവര്‍ കുടിയറക്കപ്പെട്ടു എന്നത്.  മാതാപിതാക്കളുടെയും പ്രപിതാക്കളുടെയും ഭൂമിക്ക് നിയമപരമായി അവകാശമുണ്ടെന്ന അവര്‍ക്ക് അറിയാമെങ്കിലും എന്നന്നേക്കുമായി അതിലേക്കുള്ള മടക്കം അവര്‍ പ്രതീക്ഷിക്കുന്നില്ല. 

സയണിസ്റ്റുകളുടെ ആത്മവിശ്വാസമുള്ള പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി യുവ തലമുറ അതൊനാന്നും മറന്നില്ല. വാസ്തവത്തില്‍ ഈ പൊതുബോധമാണ് (ഓര്‍മ്മയാണ്) 1948 ല്‍ അധിനിവേശപ്പെടുത്തിയ സ്വന്തം മണ്ണിന്റെ അതിര്‍ത്തിയിലേക്ക് ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കിയത്. ഇതില്‍ പ്രകോപിതരായ ഇസ്രയേല്‍രാഷ്ട്രം നിരായുധരായ പൗരന്മാര്‍ക്കെതിരെ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.

പ്രതിഷേധത്തിനെതിരെയുള്ള ഇസ്രയേലിന്റെ ക്രൂരമായ പ്രതികരണം ഗാസയിലെ ഫലസ്ഥീനികളോട് മാത്രമായിരുന്നില്ല, വേലിക്കപ്പുറത്തും മതിലിനപ്പുറത്തുമായി സ്വന്തം ഭൂമിയില്‍നിന്ന് വീക്ഷിക്കുന്നവര്‍ക്കെതിരെയും കൂടിയായിരുന്നു.മടക്കത്തെ എത്രകാലം അവര്‍ പ്രതിരോധിക്കുന്നുവോ അത്രയും കാലം ഫലസ്ഥീനികളുടെ രക്തം ചിന്തിക്കൊണ്ടേയിരിക്കും.

ഇതൊരു യാഥാര്‍ത്ഥ്യമാണ്, ഫലസ്ഥീനിനെയും ഇസ്രയേലിനെയും സംബന്ധിച്ചെടുത്തോളം ഇതൊരു ധര്‍മ്മസങ്കടമാണ്. കാരണം ദുരിതപൂര്‍ണമായ ജീവിതം  നയിക്കേണ്ടി വരുന്ന, സ്വന്തം അവകാശങ്ങള്‍ ഒരിക്കലും മറക്കാത്ത ഫലസ്ഥീന്‍ ജനതയുടെ ഭൂമി
മോഷ്ടിച്ചാണ് ഇസ്രയേല്യര്‍ വ്യര്‍ത്ഥമായ സന്തോഷം കെട്ടിപ്പടുത്ത്  ജീവിക്കുന്നത്. ഫലസ്ഥീനികളെ സംബന്ധിച്ചെടുത്തോളം അവരുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്ലാ അസാധാരണകള്‍ക്കെതിരെയും പൊരുതണം. 

ഈ വിഷയത്തില്‍ അടിച്ചമര്‍ത്തുന്നവര്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും ലഭിച്ചിട്ടും സാധ്യമായ എല്ലാ വഴികളും ഫലസ്ഥീനികള്‍ ആരാഞ്ഞു. അവര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും മറ്റു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. മെയ് 14 ന് ഇസ്രയേല്‍ സൈന്യം  കൂട്ടക്കൊല നടത്തി, ഒരു ദിനം മാത്രം നടന്ന കൂട്ടക്കൊലയില്‍ നിരായുധരായ 62 പേര്‍ കൊല്ലപ്പെടുകയും 2000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇസ്രയേലിന്റെ കരുതിക്കൂട്ടിയുള്ള ഇടപെടലുകള്‍ വീണ്ടും നിരാശാബോധത്തിലേക്ക് അവരെ ആഴത്തി.

വാസ്തവത്തില്‍ ന്യായമായ അവകാശത്തിലേക്കുള്ള തിരിച്ചുവരവിനെതിരെ  രാഷ്ട്രീയക്കാരും ജനങ്ങളും മറ്റെന്തിനേക്കാളേറെ വിഷമിക്കുന്ന, സാധ്യമായതില്‍ വെച്ച് ഏററവും ക്രൂരമായ വഴിയാണ് ഇസ്രയേല്‍ ഇവിടെ സ്വീകരിച്ചത്. എന്നിട്ടും ദോഷൈദൃക്കുകള്‍ കൊല്ലപ്പെട്ടതും മുറിവേറ്റതുമായ ഇരകളെ പഴിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഇസ്രയേല്‍ താത്പര്യം സംരക്ഷിക്കാനും ഫലസ്ഥീനികളുടെ അവകാശങ്ങള്‍ നിറവേറ്റാതിരിക്കാനും ഇസ്രയേല്യരെ വീണ്ടും വീണ്ടും കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിക്കുന്നതുമാണ്. 

ഇസ്രയേലിന്റെ പ്രചരണങ്ങള്‍ക്ക് പാശ്ചാത്യന്‍ മാധ്യമങ്ങളാണ് കൂട്ടുനില്‍ക്കുന്നത്.ഇസ്രയേലി സൈന്യം വെടിയുതിര്‍ക്കുന്നിടത്തേക്ക് ഫലസ്ഥീനികള്‍ വന്നത് കൊണ്ടാണിത് സംഭവിച്ചെതെന്നും അത്കൊണ്ട് ഈ കൂട്ടക്കൊലക്ക് ഫലസ്ഥീനികളാണ് ഉത്തരാവാദികളെന്നുമാണ് ഇത്തരം വിദ്വേഷ പ്രചാരകരുടെ വാദം. പൊതുജന പ്രക്ഷോഭത്തിന്റെ മറവില്‍ ഹമാസ് നയിച്ച ടെററിസ്ററ് ഓപറേഷനാണി്തെന്ന് എന്‍.ബി.സി ടെലിവിഷന്‍. 

ഗാസയിലെ ഫലസ്ഥീനികളെ സംബന്ധിച്ചെടുത്തോളം അവര്‍ ബലഹീനരാണ്, സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം അക്രമത്തിനാണ് അവര്‍ തുനിഞ്ഞതെന്ന് വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഴുതി. വാഷിംഗ് ടണ്‍ പോസ്റ്റ് വിശദീകരിച്ച്ത് ഇസ്രയേലി ബുള്ളറ്റിനിരയായ പൗരന്മാര്‍ സൗകര്യപൂര്‍വ്വം അവിടെത്തെ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുകയാണെന്നാണ്. ഇസ്രയേല്‍ വിദേശകാര്യമന്ത്രി അവിഡോര്‍ ലിബര്‍മാന്റെ അഭിപ്രായം ഗാസയില്‍ നിരപരാധികളൊന്നുമില്ലെന്നാണ്.

നകബക്ക് 70 വര്‍ഷത്തിന് ശേഷവും ഫലസ്ഥീനികളുടെ ഭാവി ഭൂതകാലത്തിന് സമാനമാണ്.പരിഹാരം ഫലസ്ഥീനികളുടെ കൈകള്‍ക്കും അപ്പുറത്താണ്. ആയുധങ്ങളോടെയും, സമാധാനത്തോടെയും അധിനിവേശത്തിനെതിരെ ചെറുത്തുനിന്നു. കൂടുതല്‍ ഭൂമികള്‍ ദിനംപ്രതി നഷ്ടപ്പെടുകയല്ലാതെ കാര്യമായ ഫലമൊന്നുമുണ്ടായില്ല.

ഇസ്രയേല്‍ ഭരണകൂടവും വര്‍ണ്ണവിവേചനം നട ദക്ഷിണാഫ്രിക്കയും തമ്മില്‍ സമാനതയുണ്ട്.  യു.എന്‍ പ്രമേയത്തെ അംഗീകരിക്കുകയാണെങ്കില്‍,  പ്രിട്ടോറിയയിലെ( ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനം) ഗവമെന്റിനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന അതേ ശിക്ഷാനടപടികള്‍ ഇസ്രയേലിലും ആവശ്യമാണ്. ഇസ്രയേല്‍ അധിനിവേശം,കുടിയേറ്റങ്ങള്‍,യുദ്ധങ്ങള്‍ എന്നിവക്ക് അമേരിക്കയുടെ ചോദ്യം ചെയ്യാനാവാത്ത പിന്തുണ നിലനില്‍ക്കുന്നത് കൊണ്ട് അത്തരം നടപടികള്‍ അസാധ്യമാണ്. സുരക്ഷ സമിതിയില്‍ അമേരിക്കന്‍ വീറ്റോ പവര്‍ ഇസ്രയേലിനെതിരെ ശിക്ഷാനടപടികള്‍ ചുമത്താനുള്ള എല്ലാ ശ്രമങ്ങളെയും തടഞ്ഞുകൊണ്ടേയിരിക്കും.

അതിനൊക്കെ പുറമെ,അറബ് -മുസ്ലിം ഭരണകൂടങ്ങള്‍ അധിനിവേശ ഇസ്രയേലിനോട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം ശിക്ഷാനടപടികള്‍ ഇസ്രയേലിനെതിരെ കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നത് പോലും ബുദ്ധിശൂന്യമാണ്. സഹോദര അറബ് രാജ്യങ്ങള്‍ അവരുടെ പുതിയ സൗഹൃദ്രാജ്യമായ ഇസ്രയേലിനെതിരെ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അന്താരാഷ്ട്രാ സമൂഹം എന്തെങ്കിലും ചെയ്യുമെന്ന് ഫലസ്ഥീനികള്‍ക്ക് എങ്ങനെയാണ് വിശ്വസിക്കാനാവുക.വാസ്തവത്തില്‍ ഇതാണ് അവരെ ഗ്രേറ്റ് റിട്ടേണ്‍മാര്‍ച്ച് പ്രതിഷേധത്തിന് പുറപ്പെടാന്‍ അവരെ പ്രേരിപ്പിച്ചത്.ഇരയെ പഴിചാരുന്നത് ഇനിയും തുടരും,കൊലകള്‍ ഇനിയും അരങ്ങേറും, അപ്പോഴും ഫലസ്ഥീനികള്‍ നീതിക്ക് വേണ്ടി കൂടുതല്‍ ഫലവത്തായ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടേയിരിക്കും...


കടപ്പാട്. www.middleeastmonitor.co