ദലിത് വിരുദ്ധ രാഷ്ട്രീയം ഉനയില്‍നിന്നും പൂനെയിലെത്തുമ്പോള്‍

സലീം ദേളി

10 January, 2018

+ -
image

  മറാത്ത ഭരണകാലത്തെ ഛത്രപതിക്ക് കീഴിലുള്ള മുഖ്യഭരണാധികാരിയുടെ പദവിയാണ് പേഷ്വാ. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഈ പദവി വഹിച്ചിരുത്. സൈന്യത്തിലുണ്ടായിരുന്ന ദലിതുകളെ ഇവര്‍ ജാതീയമായി ഏറെ പ്രഹരിച്ചു. ദലിതര്‍ നടക്കുന്ന വഴികള്‍ ശുദ്ധിയാക്കാന്‍ അവരുടെ പിന്നില്‍ ചൂല്‍ കെട്ടിവെച്ചു. ദലിതരുടെ തുപ്പല്‍ ഭൂമിയില്‍ പതിക്കാതിരിക്കാന്‍ കഴുത്തില്‍ പാത്രം വെച്ചുകെട്ടി. അപമാനം സഹിക്കവയ്യാതെ ദലിതര്‍ ഈസ്റ്റിന്ത്യാ കമ്പനിയോട് കൂറുകാട്ടി. ബ്രിട്ടീഷുകാരില്‍ നിന്ന് പൂനെ തിരിച്ചുപിടിക്കാന്‍ ബാജിറാവു രണ്ടാമന്റെ പേഷ്വാ സൈന്യം നടത്തിയ ഭീമാ കൊരേഗാവ് യുദ്ധത്തില്‍ പേഷ്വാ സൈന്യത്തെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ദലിതരും നിന്നു. ഭീമാ നദി തീരത്ത് പന്ത്രണ്ട് മണിക്കൂറിനിടെ അറുനൂറിലധികം പേര്‍ മരിച്ചതോടെ പേഷ്വാസൈന്യം പിന്മാറി. ബ്രിട്ടീഷുകാര്‍ക്കൊപ്പമുള്ള വിജയത്തിനുമപ്പുറം അടിച്ചമര്‍ത്തിയ സവര്‍ണരെ തോല്‍പിച്ച ദിവസമാണ് ഭീമ കൊരേഗാവ് യുദ്ധ അനുസ്മരണം. ഇതാണ് ചരിത്ര പശ്ചാത്തലം. സവര്‍ണ്ണന്റെ ഹുങ്കിന്‍ മേല്‍ ദലിതന്‍ നേടിയ വിജയത്തിന്റെ ചരിത്രപരമായ ഓര്‍മ്മ പുതുക്കല്‍. 

      ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ചെറുത്തുനില്‍പ്പിനിടയിലും സവര്‍ണ്ണന്റെ തൊട്ടുകൂടായ്മകള്‍ക്കെതിരെയും തുറന്ന യുദ്ധങ്ങളും നടന്നിട്ടുണ്ട്. അവര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നില്ലേ എന്ന ചോദ്യം ഇവിടെ ബാലിശമാണ്. കാരണം സവര്‍ണ്ണ ദുഷ്ചെയ്തികളെ അവര്‍ വിദേശ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ അതിജീവിക്കുകയായിരുന്നു എതാണ് യാഥാര്‍ത്ഥ്യം. 

കഴിഞ്ഞ 199 വര്‍ഷവും മുംബൈയിലെ ഭീമാ കൊരേഗാവില്‍ ഒത്തുചേര്‍ന്ന് ദലിത് സമൂഹം അത് ആഘോഷിക്കുന്നുണ്ട്. എന്നാല്‍ 200ാം വര്‍ഷം മാത്രം എങ്ങനെയാണ് കലാപമായി രൂപാന്തരപ്പെടുന്നത്. ഇത് രണ്ട് വിഭാഗങ്ങള്‍ തമ്മിലടിക്കുന്നതല്ല. പൊതുചിത്രത്തില്‍ അങ്ങനെ പറയാമെങ്കിലും അതിനുമപ്പുറം ചിലരുണ്ട്. കൃത്യമായ ആസൂത്രണത്തില്‍ നടത്തിയ ദലിത് വേട്ടയാണിത്. സംഘ്പരിവാര്‍ കാലത്ത് ഇന്ത്യയില്‍ കൃത്യമായ കാലയളവില്‍ അരങ്ങേറുന്ന ദലിത് വേട്ടയുടെ പുതിയൊരു സാഹചര്യം. ആരാണ് ഇത്തരമൊരു സാഹചര്യത്തെ തേടുന്നത്?

     ആറാം തവണയും ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറിയെങ്കിലും സകലമാന പ്രതീക്ഷകളും കാറ്റില്‍ പറത്തിയിരുന്നു. തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിന്റെ ആചാര്യമണ്ണില്‍ തന്നെ ബി.ജെ.പിക്ക് മണ്ണൊലിപ്പ് നേരിടുന്നു എന്ന് തിരിച്ചറിഞ്ഞ മോദിയുടെയും അമിത് ഷായുടെയും ജാതിക്കണക്കുകള്‍ തെറ്റുന്നു എന്നതാണ് പ്രധാന കാര്യം. 

ദലിതരും പട്ടേലുമാരും തത്വത്തില്‍ പ്രശ്നങ്ങള്‍ തങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മോദി-ഷാ ജാതിക്കോമര പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. രോഹിത് വെമുലമാര്‍ തൂങ്ങിയാടുന്ന ക്യാമ്പസുകളും ഉനയില്‍ ദലിതരെ പരസ്യമായി മര്‍ദ്ദിച്ചതും മുസ്ലിമിനെ മാത്രമല്ല, സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയം തന്നെയും തേടിയെത്തുമെന്ന് ഇവരെ ഈ പ്രശ്നങ്ങള്‍ നന്നായി പഠിപ്പിച്ചു. 

പ്രതിപക്ഷ രാഷ്ട്രീയം ഉറങ്ങുമ്പോള്‍ ഗുജറാത്തിലെ കാവിക്കാറ്റിനെ വകഞ്ഞുമാറ്റി ഉനയിലെ പ്രക്ഷോഭറാലിയിലൂടെ രാജ്യത്തിനു ലഭിച്ച യുവ പോരാളി ജിഗ്‌നേഷും പേട്ടല്‍ സമുദായ നേതാവ് ഹര്‍ദിക് പേട്ടലും അല്‍പേഷ് ഠാക്കൂറും വിയര്‍പ്പിന്റെ ശമ്പളത്തിനും വിശപ്പിന്റെ ഭക്ഷണത്തിനും വേണ്ടി പോരടിക്കുമ്പോള്‍ അവരോടൊപ്പം നില്‍ക്കണമെന്ന് ഇരകളാക്കപ്പെട്ട ജനത പാകത്തില്‍ മനസിലാക്കിയെടുത്തു.

      ലക്‌നോയിലെ ഹജ്ജ് ഹൗസിന് വരെ കാവിയടിക്കുന്ന രാഷ്ട്രീയത്തിന് പുതിയ ഫാഷിസ്റ്റ് ഉയിര്‍പ്പ് ഭീഷണിയാണ്. ഉമര്‍ ഖാലിദും സെഹ്ല റഷീദും രാധിക വെമൂലയും പ്രകാശ് അംബേദ്കറും ഒരുമിച്ചിരിക്കുന്ന വേദികളിലും ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ ബി.ജെ.പിയുടെ മുഖംമൂടിയായ ഹിന്ദുത്വ ദേശീയ വാദത്തെയാണ് തുറുകാട്ടുത്. പ്രതിരോധിക്കാനായി അവരുടെ പക്കലുള്ള ആയുധം സാമുദായിക സംഘര്‍ഷങ്ങള്‍ മാത്രമാണ്. ഗുജറാത്തില്‍ പയറ്റിയതും മുസഫര്‍ബാദില്‍ കൊയ്തതും അയോധ്യയില്‍ നേടിയതും അതു തെയാണ്. അത് മാത്രമാണ് മുംബൈയിലെ ഭീമ കൊരേഗാവിലും സംഘ്പരിവാര്‍ നേതൃത്വം ചെയ്തത്. 

അനുസ്മരണ പരിപാടിക്ക് സംസ്ഥാനത്തിന്റെ പുറത്തു നിന്നും ആളുകളെത്തിയിരുന്നു. കടകളടച്ചായിരുന്നു മറാത്ത വിഭാഗം പ്രതിഷേധിച്ചത്. സുരക്ഷാ ഭീഷണി നേരിട്ടിട്ടും ആഭ്യന്തര വകുപ്പ് മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. കാവിക്കൊടിയുമായി എത്തിയ ആള്‍ക്കൂട്ടങ്ങള്‍ പോരാളിയുടെ സ്തൂപം തകര്‍ത്ത് കലാപം പ്രചരിപ്പിച്ചു. 

      ദലിത് വിഭാഗത്തിന്റെ സ്വാഭിമാന ചിന്തകളെ തന്നെയാണ് അവര്‍ ഉന്നം വെച്ചത്. കാരണം ശബ്ദിക്കുന്ന ദലിതന്‍ ഭരണാധികാരിയുടെ ഉറക്കം കെടുത്തുന്നുണ്ട്. ആയതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതു ചലനങ്ങള്‍ ദലിത് രാഷ്ട്രീയത്തിന്റെ സംഭാവനകളാണെന്നത് അവര്‍ക്ക് സഹിക്കുന്നതിനുമപ്പുറമായിരുന്നു. ഫാഷിസ്റ്റ് രീതിയെ പ്രചേദിപ്പിക്കുന്ന മാധ്യമ വേശ്യകള്‍ ദലിതരുടെ മേല്‍ കലാപത്തെ കയറ്റിവെച്ചു. ദലിതരില്ലാത്ത ഹിന്ദുത്വ രാഷ്ട്രമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുതെന്ന് പ്രത്യക്ഷത്തില്‍ ഇതോടെ ബോധ്യമായി. ഇന്നലെകളിലെ പോരാട്ട ഊര്‍ജ്ജങ്ങളില്‍ നിന്ന് ശക്തി സംഭരിക്കു ദലിത് സമൂഹത്തെ സമകാലീക സാഹചര്യത്ത് ഒന്നുമല്ലാതാക്കാനാണ് കത്തിയമരുന്ന കലാപങ്ങള്‍ക്കായി അവര്‍ അനുസ്മരണ വേദികള്‍ തിരഞ്ഞെടുക്കുന്നത്. 

രോഹിത് വെമൂലമാര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാതെ വരുന്നും ജിഗ്‌നേഷ് മേവാനി പറയുന്നതും യുവ ഹുങ്കാര്‍ റാലി നടത്തുന്നതും രാജ്യദ്രോഹമാവുന്നത് പ്രകാശ് അംബേദ്കര്‍ നിരീക്ഷിക്കപ്പെടുന്നത് ഉനയില്‍ നിന്ന് പൂനെയിലെത്തിയ ദലിത് പ്രക്ഷോഭം പുതിയ മാനങ്ങള്‍ തേടിയത് കൊണ്ടാണ്.
 
ഉയരുന്ന പ്രതീക്ഷകളുടെ കോട്ടകളെ കാക്കാന്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. രാജ്യത്തെ കീറിമുറിച്ച് ചോരകുടിച്ച് വീര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണത്തെ തടയാന്‍ കൃത്യമായ രാഷ്ട്രീയ ബോധം ചേര്‍ത്ത പ്രതിരോധമാണ് അഭികാമ്യം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിനെ പിടിച്ചു കുലുക്കിയ യുവരത്നങ്ങള്‍ തന്നെയാണ് പുതുരാഷ്ട്രീയത്തിന്റെ പ്രതിപക്ഷ. അവരുടെ രാഷ്ട്രീയ, സാമൂഹിക, സൈബര്‍ ഇടപെടലുകള്‍ തന്നെയാണ് പ്രതിരോധ രാഷ്ട്രീയത്തിന്റെ പാകമായ ഊര്‍ജ്ജം. തല്ലിക്കെടുത്താനും ഊതിക്കെടുത്താനും ആവോളം അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അണയാതെ ഒരു ജ്വാലമായി മാറ്റത്തിന്റെ വിളക്കുകളായി അവര്‍ക്ക് പ്രകാശിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.