കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്ന യുക്തിവാദികള്‍

ശുഐബുല്‍ ഹൈത്തമി

10 April, 2018

+ -
image

മത വിശ്വാസികളേക്കാള്‍ ദൈവത്തെ അന്വേശിക്കുന്നത് യുക്തിവാദികളാണെന്ന് ചില പടിഞ്ഞാറന്‍ എയ്തിസ്റ്റുകള്‍ പറഞ്ഞത് ശരിതന്നെയാണ്.

ഒരാളെ ഏറ്റവും പിന്തുടരുക അയാളുടെ ശത്രുവായിരിക്കുമല്ലോ. വിശ്വാസികള്‍  മനുഷ്യരില്‍പ്പെട്ട പ്രവാചകരെ ബുദ്ധിപഥത്തില്‍ നിര്‍ത്തി. യുക്തിവാദികള്‍ അനന്തമായ അന്വേഷണത്തില്‍ അവര്‍ ഒന്നുകില്‍ പ്രകൃതി സിദ്ധാന്തങ്ങളെയോ ശാസ്ത്രീയ നിഗമനങ്ങളെയോ ഇടനിലക്കാരാക്കുന്നു. 

അത്തരം നിഗമനങ്ങള്‍ ആവിഷ്‌ക്കരിച്ചരിച്ച വരെ 'പ്രവാചകന്മാര്‍ ' എന്ന് വിളിക്കാന്‍ ആരും മുതിരാത്തതിനാല്‍ യുക്തിവാദികള്‍ 'വിശ്വാസി' കള്‍ ആവുന്നില്ലെന്ന് മാത്രം. സാമ്പ്രദായിക ദൈവ നിഷേധികള്‍ മാത്രമാണ് ആധുനിക ഡിങ്കനിസ്റ്റുകള്‍. അന്വേഷണങ്ങള്‍ ചെന്നവസാനിക്കുന്ന നിഗമനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന മതമാണ് അവരുടേത്. നാസ്തിക വേദങ്ങളെ ഖണ്ഡിക്കലാണ് അവരുടെ വിനോദം.

ബ്രാഹ്മണസത്തെ എതിര്‍ക്കുന്ന ദളിത് യുക്തിവാദികള്‍ നവ മാധ്യമങ്ങളുടെ താരങ്ങളാണ്. അവര്‍ക്ക് പ്രത്യയശാസ്ത്ര സ്വഭാവമില്ല.

ചരിത്രത്തില്‍ പൂര്‍ണമായ നാസ്തികത്വം ഉണ്ടായിരുന്നു. ജന -മൃതികള്‍ക്ക് മുമ്പും പിമ്പും ശൂന്യമാണെന്നാണ് അവരുടെ അടിസ്ഥാന വാദം. ഖുര്‍ആന്‍ ദഹ്രിയ്യ് എന്നാണവരെ വിശേഷിപ്പിച്ചത്.  ഗ്രീക്കില്‍ ഇത് ശൂന്യ വാദം എന്ന പേരില്‍ തന്നെ അറിയപ്പെട്ടു. മരണാനന്തരവും പൂര്‍വ്വാത്മീക സങ്കല്‍പ്പവും അവര്‍ നിഷേധിച്ചു. 

എല്ലാം ശൂന്യത മുതല്‍ ശൂന്യത വരെയാണെങ്കില്‍ ശൂന്യത എവിടെ നിന്ന് വന്നുവെന്ന എപീക്വുറസിന്റ തിരുത്തല്‍ വാദത്തോടെ ആ വാദമുഖം തകര്‍ന്നുവീണു. പില്‍ക്കാല മായാവാദം അതിന്റെ അവശേഷിപ്പുകള്‍ക്ക് ശബ്ദമുണ്ടായതാണ്.

നാസ്തികത്വം വിവിധ രൂപങ്ങളില്‍ ഇന്ന് ലോകത്തുണ്ട്.  ദൈവം(ദൈവങ്ങള്‍) നിലനില്‍ക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് അജ്ഞേയമാണ്(unknown) എന്ന വാദമുണ്ടായിരുന്ന അജ്ഞേയതാവാദികള്‍ അവരില്‍ പെട്ടവരാണ്.
സാമാന്യമായി പറയുകയാണെങ്കില്‍ ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നു കരുതുന്നവരാണ് അജ്ഞേയതാവാദികള്‍.

ആസ്തികവാദികള്‍ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. എന്നാല്‍ അജ്ഞേയതാവാദികള്‍ ഈ രണ്ടു വാദങ്ങളും തെളിയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നു.

അജ്ഞേയതാവാദികളില്‍ തന്നെ നാസ്തിക അജ്ഞേയതാവാദികള്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നല്‍ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരുമാണ്  (Agnostic atheism) .'

എന്നാല്‍ ആസ്തിക അജ്ഞേയതാവാദികള്‍ (Agnostic theism) ദൈവത്തില്‍ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്.

മറ്റു ചില അജ്ഞേവാദങ്ങള്‍ ഇവയാണ്;

ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദം (Apathetic or pragmatic agnosticism) ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്.

ദൃഢ അജ്ഞേയതാവാദം (Strong agnosticism) ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാവില്ല എന്ന വാദമാണിത്.

മൃദു അജ്ഞേയതാവാദം (Weak agnosticism) ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല എങ്കിലും ഭാവിയില്‍ സാധിച്ചേക്കാം എന്ന വാദമാണിത്. 

മൈബദി പോലോത്ത ഫലാസിഫയുടെ ഗ്രന്ഥങ്ങളില്‍ 'ഇനാ ദിയ്യ, ഇന്‍ദിയ്യ, ലാഅദ്രിയ്യ തുടങ്ങിയ പേരുകളില്‍ ഇവരെ പരിചയപ്പെടുത്തുന്നുണ്ട്.

അജ്ഞേയതാവാദം എന്ന അര്‍ഥത്തില്‍ `അഗ്‌നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ല്‍ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ടി.എച്ച്.ഹക്സ്ലിയായിരുന്നു.

എങ്കിലും റിഗ്വേദത്തില്‍ ഇതേ പറ്റി പരാമര്‍ശിക്കുന്നുണ്ട്.
ചാര്‍വാകന്മാരിലും ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു.ആധുനികതത്വചിന്തകരില്‍ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികള്‍ ജര്‍മന്‍ ദാര്‍ശനികനായ ഇമ്മാനുവേല്‍ കാന്റും അമേരിക്കന്‍ തത്ത്വശാസ്ത്രജ്ഞനായ സന്തായനയുമാകുന്നു.

എന്നാല്‍ ആധുനിക യുക്തിവാദം ഒരു ജീവിത പദ്ധതിയാണെന്ന വിശദീകരണമാണ് അക്കാദമിക് എയ്തിസം നല്‍കുന്നത്. അതൊരു ഒളിച്ചോട്ടം കൂടിയാണ്.

റയമണ്ട് കോര്‍സയുടെ'എത്തിസം ആസ് എ പോസിറ്റീവ് സോഷ്യല്‍ ഫോഴ്‌സ്'  എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ യുക്തിവാദം ഒരു ജീവിത രീതിയാണ് എന്നും മതത്തിനെതിരായ ആശയപരമായ ഒരു നിലപാട് മാത്രമല്ല എന്നും പറയുന്നുണ്ട്. മാത്രവുമല്ല ദൈവത്തിന് പകരം എന്താണ് പകരം വെക്കുന്നത് എന്നും വ്യക്തമാക്കേണ്ട ബാധ്യത ഈ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈവത്തില്‍ വിശ്വസിക്കലും ആരാധനയും മാത്രമല്ല മതം എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു വാദഗതി. സമുഹത്തെ ചലിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യയശാസ്ത്രവും കുടിയാണ്‍ യുക്തിവാദം. ദൈവത്തിനെതിരായ കലാപങ്ങള്‍ ഇനി വില പോവില്ല, അതിനാല്‍ മതവിശ്വാസങ്ങളെ പരമാവധിയുക്തി വല്‍ക്കരിക്കാനാണ് അദ്ദേഹം പറയുന്നത്.

ദൈവം ഇന്ന് നിലനില്കുന്നത് മനുഷ്യന്റെ വിധിയെ നിര്‍ണ്ണയിക്കുന്ന ശക്തി എന്ന നിലക്ക് മാത്രമല്ല എന്ന് എമ്മാ ഗോള്‍ഡ്മന്‍ 1916ല്‍ എഴുതിയ യുക്തിവാദത്തിന്റെ തത്വശാസ്ത്രം എന്നാ ലേഖനത്തില്‍, പറയുന്നുണ്ട്. പകരം കാലത്തിന്റെ പ്രയാണത്തില്‍ ദൈവം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും  സ്വാധീനമുള്ള ശക്തിയായി മാറികഴിഞ്ഞു. അതായത് ദൈവവിശ്വാസത്തെ മറികടക്കാന്‍ കഴിയില്ലെന്ന് സമ്മതിക്കാമെന്നര്‍ത്ഥം.

നമ്മുടെ നാട്ടിമ്പുറത്തെ യുക്തിവാദികള്‍ ഇതൊന്നും അത്ര അറിയുന്നവരല്ല. അവര്‍ സ്വയമേ തോന്നുന്ന വിചാരങ്ങള്‍ ഏകീകരിച്ച് ഇസമുണ്ടാക്കുന്നവരാണ്.  അവരുടെ ചോദ്യമാണ് ഞാന്‍ തുടക്കത്തില്‍ ഉന്നയിച്ചത്. നമുക്ക് അതിലോട്ട് പോകാം.

ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണ്. കാരണം: 

ഒന്ന്, ഇവയെല്ലാറ്റിനും പിന്‍പിലെ ആശയം ദൈവം എവിടെ നിന്നോ വന്നു എന്നാണ്. അതിനുശേഷം എവിടെ നിന്നായിരിക്കണം എന്നവര്‍ സ്വയം അനുമാനിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാണ്. 'നീലനിറത്തിന്റെ മണം എന്താണ്' എന്നു ചോദിക്കുന്നതു പോലെ തന്നെയാണ് ഇത്തരം ചോദ്യങ്ങള്‍. നീലനിറം മണമുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ലല്ലൊ. അതുകൊണ്ട് ആ ചോദ്യം അസ്ഥാനത്താണ്. എന്നു പറഞ്ഞതുപോലെ ദൈവം സൃഷ്ടിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലാത്തതു കൊണ്ട് ആ ചോദ്യവും അസ്ഥാനത്തുള്ള ചോദ്യമാണ്. ദൈവം ഉണ്ടാക്കപ്പെട്ടവനല്ല. അവന്‍ കാരണങ്ങള്‍ക്ക് അതീതനാണ്. ഉണ്ടാക്കപ്പെട്ട പദാര്‍ത്ഥത്തിന്റെ സ്വഭാവമാണ് കാര്യകാരണ അധീനത്വവും കാലാനുബന്ധവും.

രണ്ട്,
പടച്ചവനെ ആരുണ്ടാക്കി എന്നതിന്റെ ഗ്രാഹ്യാശയം, അവന് 'മുമ്പ് ' എന്ന അവസ്ഥ ( കാലം  ഉണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരവസ്ഥ ഇല്ലായിരുന്നു. കാരണം കാലത്തെ അവന്‍ പടച്ചതാണ്. കാലത്തിന് അതീതനാണ് സ്രഷ്ടാവ്.' അനാദി' എന്ന പദത്തിത്തിന്റെ ആശയമാണത്. മാത്രവുമല്ല, ആ ചോദ്യം വഴി യുക്തിവാദം മതവിശ്വാസമായി മാറുകയാണ്. കാരണം കാലമാണോ ഈശ്വരനാണോ സ്രഷ്ടാവ് എന്ന മതാന്തര്‍ സംവാദമാണപ്പോഴാ തര്‍ക്കം. അതാണ് നേരത്തെ പറഞ്ഞത്, ആത്യന്തികമായി യുക്തിവാദം എന്നത് മിഥ്യയാണ്.

ചില തര്‍ക്ക സാങ്കേതിക തത്വങ്ങള്‍ മുഖേനെയും ദൈവാസ്തിക്യം അംഗീകരിക്കേണ്ടി വരും.

ഉദാഹരണത്തിന് ജീവാസ്തിത്വ വാദമെടുക്കാം. (ontologiclal argument). 
അസ്ഥിത്വം അവകാശപ്പെട്ടു കൊണ്ട് ഒരു കാര്യം പരിചയപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അത് നിഗ്രഹിക്കപ്പെടാത്ത കാലത്തോളം പോസിബിലിറ്റി ആ അസ്ഥിത്വത്തിന് തന്നെയാണ്. അതായത് ഞാനാണ് സ്രഷ്ടാവ് എന്ന വാദം ഇവിടെ നിലവിലുണ്ട്. ഇനി ആ വാദത്തെ ഖണ്ഡിക്കുകയാണ്. അതായത് ദൈവമുണ്ടെന്നല്ല ഇല്ലെന്നാണ് തെളിയിക്കപ്പെടേണ്ടത്. തീപ്പെട്ടി സ്വയമുണ്ടാവില്ലെങ്കില്‍ പിന്നെ പ്രപഞ്ചത്തെ ആരോ ഉണ്ടാക്കിയതാവണം എന്ന തത്വത്തെ  നേരിട്ട് ആരും ഖണ്ഡിച്ചിട്ടില്ല.ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല. അഥവാ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അങ്ങനെയൊരു അസ്തിത്വത്തെ തെളിയിക്കാന്‍ കഴിയില്ല എന്ന്. 

എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. 

വ്യക്തമായ ഈ ഇരട്ടത്താപ്പ് കാണിക്കുവാന്‍ യുക്തിവാദികള്‍ നിര്‍ബന്ധിതരാവുന്നതിനു കാരണമുണ്ട്. ഈ സിദ്ധാന്തത്തെ അന്ധമായി പുല്‍കിയില്ലെങ്കില്‍ വിശ്വാസികളില്‍ നിന്നും ഇന്ന് ഉയരുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും. അതിനു മറുപടി പറയാന്‍ അവരുടെ പക്കല്‍ ഒന്നും ഉണ്ടാവില്ല.

അടുത്തത് രൂപകല്‍പ്പനാ വാദമാണ് Cosmological arguments.  
കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്പ്പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രലേഖനത്തില്‍ ഇങ്ങനെ വായിക്കാം ''''We can now say with osme certainty that many scientists studying the origins of life on Earth simply picked the wrong atmosphere' (E. Bruce Watosn- Institute Profeossr of Science at Rensselaer ,Newyork ) - osurce.

അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോടീനുകള്‍ വേണം ഒരു ജീവന് . ഒരു തരം പ്രോടീനുകള്‍ അല്ല, വിവിധതരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത് എങ്ങനെയെന്നു വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും.ചിന്തിക്കുന്നുവെങ്കില്‍, ജീവന്‍ ഏറ്റവും സങ്കീര്‍ണ്ണവും കണിശമായ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടതുമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം ?

ഈ കാണുന്ന സൃഷ്ടികള്‍ മുഴുവനും ഒരു സൂപ്പര്‍ ഇന്റലിജന്‍സിന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ യുക്തിപരം. ജീവന്‍ എങ്ങനെ ഉണ്ടായി എന്നുപോലും എത്തുംപിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് നിരീശ്വരവാദത്തിന്റെ മേല്‍ക്കുപ്പായമിട്ട ചിലര്‍ എല്ലാം ശാസ്ത്രം കണ്ടെത്തി, ദൈവം അതോടെ ഇല്ലാതെയായി എന്നൊക്കെ അവകാശപ്പെടുന്നത്. എത്ര കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഭൂമിയില്‍ ആകസ്മികമായി ജീവനോ ആദ്യത്തെ പരമകണത്തില്‍ നിന്ന് ഇക്കാണുന്ന സങ്കീര്‍ണ്ണഘടനയുള്ള ജീവികളോ ക്രമാനുഗതമായി പരിണമിച്ച് ഉണ്ടാവിലെന്നു ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.

കോശത്തിന്റെ അതിസങ്കീര്‍ണ്ണത (irreducible complexity ) നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവത്തിക്കുന്ന ഈ ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്?. എങ്ങനെ വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്ന കോടാനുകോടി കോശങ്ങള്‍ ഒരേ ഏകോപനത്തോടെ ഒരു ജീവിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നു?. ആരാണ് അവയ്ക്ക് അവയുടെ ധര്‍മ്മങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്? ഒരു ചെറിയ കോശത്തിന്റെ ഘടന പോലും അതീവ സങ്കീര്‍ണ്ണമാണ്.

നാം ഇന്ന് ഉണ്ടാക്കിയെടുക്കുന്ന മൈക്രോ ചിപ്പുകള്‍ പോലും ഒരു കോശത്തിന്റെ നാലയലത്ത് വരില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ' ഒരു കോശത്തിന്റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു''.ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണ്ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധ വിശ്വാസം ?

അടുത്തത് ,ധാര്‍മ്മികവാദം ( Moral argument ) പരിശോധിച്ചാല്‍ കാര്യം ഏറെ വ്യക്തമാവും. ദൈവ വിശ്വാസികളല്ലാത്തവര്‍ മനസാക്ഷിയില്‍ വിശ്വസിച്ചു കൊണ്ടാണ് ജീവിത മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. സനാതന ധര്‍മ്മങ്ങള്‍ നന്മയാണെന്ന് വിവേചിച്ച് കൊടുക്കുന്ന മനസാക്ഷി ശരീരത്തില്‍ എവിടെയാണെന്ന് യുക്തിവാദികള്‍ക്ക് പറയാനാവില്ല. കാണത്തില്‍ വിശ്വസിക്കാത്തവര്‍ എന്തിന് ബലാല്‍സംഘവും കവര്‍ച്ചയും അഴിമതിയും അമൂര്‍ത്തമായ മൂല്യബോധത്തെ മുന്‍നിര്‍ത്തി പറയുന്നു? അവിടെ യുക്തി സ്രഷ്ടാവിന്റെ ശാസനകളോട് യോചിക്കേണ്ടി വരികയാണ്. കാരണം സൃഷ്ടികളില്‍ ആത്മാവും മനസാക്ഷിയും സംവിധാനിച്ച അവനറിയാം അവരുടെ മനോഗതങ്ങള്‍. അവനാണ് ഏകനായ അല്ലാഹു.

യുക്തി വാദികള്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം കുര്‍ ആന്‍ ദൈവീകമാണെന്നത് കുര്‍ ആനിന്റെയും മുഹമ്മെദ് നബി സ്വ യുടെയും സ്വയം അവകാശവാദം ആണു. അത് ഞങ്ങള്‍ക് വിശ്വാസമില്ല. കാരണം അത് മുഹമ്മെദ് നബി സ്വ എഴുതിയുണ്ടാകിയതാണു. ഇവ രണ്ടുമല്ലാതെ വേ റെ വല്ല തെളിവുകളുമുണ്ടോ ?

ഈ ചോദ്യത്തിനുള്ള ഉത്തരം പല മാനദണ്ഡങ്ങളുപയോഗിച് ( Criterias ) പരിശോധിക്കാം.

1. ശാസ്ത്രീയം : കുര്‍ ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എന്നാല്‍ പലപ്പോഴായി ശാസ്ത്രങ്ങള്‍ അതില്‍ പരാമര്‍ശ്ശിചിട്ടുണ്ട്. കുര്‍ ആന്‍ അവതരിക്കുന്ന കാല ത്തെ യാതൊരു വിധ അന്ധവിശ്വാസങ്ങളോ അബദ്ധങ്ങളോ കുര്‍ ആനില്‍ ഇടം പിടിച്ചിട്ടില്ല. മാത്രവുമല്ല 19, 20 നൂറ്റാണ്ടുകളില്‍ മാത്രം കണ്ടെത്തിയ പല ശാസ്ത്ര സത്യങ്ങളിലേകും 1400 വര്‍ഷം മുമ്പ് കുര്‍ ആന്‍ സൂചന നല്‍കിയിട്ടുമുണ്ട്. മുഹമ്മെദ് നബി സ്വ ശാസ്ത്രം പടിചവനല്ല.

2. ചരിത്രപരമായ പരാമര്‍ശ്ശങ്ങള്‍ : മുഹമ്മെദ് നബിക് സ്വ1000 കണക്കിനു വര്‍ഷങ്ങള്‍ക് മുമ്പ് നടന്ന പല കാര്യങ്ങളും കുര്‍ ആന്‍ തെറ്റ് കുടാതെ പറയുന്നുണ്ട്. മുഹമ്മെദ് നബി ചരിത്രം പടിചവനോ ചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കുകയോ ചെയ്തിട്ടില്ല.

3. കുര്‍ ആനിലെ പ്രവചനങ്ങള്‍ : ഖുര്‍ ആനില്‍ പലപ്പോഴായി വരാന്‍ പോകുന്ന കാര്യങ്ങള്‍ പറയുന്നുണ്ട്. ഉദാ : റോമക്കാര്‍ പേര്‍ഷ്യക്കാരെ യുദ്ധത്തില്‍ തോല്‍പിക്കുമെന്ന സുറത് റുമിലെ വചനം . ഇത് സംഭവിചു.

4. ഖുര്‍ ആനിലെ സാഹിത്യം : കുര്‍ ആന്‍ ഒരു സാഹിത്യ ഗ്രന്ഥമല്ല. എന്നാല്‍ കുര്‍ ആനിലെ രചന രീതി വളരെ സാഹിത്യപരമാണു. അത് കൊണ്ട് ത ന്നെ അറബി സാഹിത്യത്തിലെ ഒരു ക്ലാസിക് ആയി കുര്‍ ആന്‍ ഇന്നും നിലകൊള്ളുന്നു. പ്രവാചകന്റെ കാലത്തെ ഇസ്ലാമിന്റെ ശത്രുക്കളില്‍ പ്രമുഖനായിരുന്നു സാഹിത്യകാരനായ വലിദ് ബിന്‍ മുഗീറ, അദ്ദേഹം പോലും കുര്‍ ആനിന്റെ ഉന്നത സാഹിത്യ ശൈ ലിക്ക് മുമ്പില്‍ പരാജയം സമ്മതിചു. കുര്‍ ആന്‍ മുഹമ്മെദ് നബി സ്വ എഴുതിയതാന്‍ അദ്ദേഹം സാഹിത്യം പോയിട്ട് വായിക്കാന്‍ പോലും പഠിച്ചിട്ടില്ല.

5. നബി എഴുതിയതാണെങ്കില്‍ : ഇനി എതിരാളികള്‍ പറയുന്നത് സമ്മതിച്ചാല്‍ ത ന്നെ, കുര്‍ ആന്‍ നബി എഴുതിയതാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിനു തന്നെയും ത ന്റെ കുടുംബത്തെയും കുറിച് കുടുതല്‍ എഴുതുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്യാമായിരുന്നു . എന്നാല്‍ കുര്‍ ആന്‍ കൂടുതല്‍ പറയുന്നത് മുസ , ഇബ്രഹിം , ഈസ നബി അ എന്നിവരെ കുറിചാണു. ഈസ നബിയുടെ ഉമ്മയായ മര്‍യമിനെ കുറിച് ലോക സ്ത്രീകള്‍ക് മാതൃകയായി പലപ്പോഴായി പറയുന്ന കുര്‍ ആന്‍ ഒരിക്കലും മുഹമ്മെദ് നബി സ്വയുടെ ഭാര്യമാരുടെയോ ക് ഉമ്മയുടെയോ പേര്‍ ഒരിക്കലും പറയുന്നില്ല.

6. മുഹമ്മദ് നബിയെ തിരുത്തുന്നു : കുര്‍ ആനില്‍ അള്ളാഹു മുഹമ്മെദ് നബിയെ സ്വ തിരുത്തുന്ന രംഗമുണ്ട് സുറത് അബസയില്‍. കുര്‍ ആന്‍ നബി എഴുതിയതാണെങ്കില്‍ അതില്‍ അദ്ദേഹത്തെ ത ന്നെ ചീത്ത പറയുമോ ? മാത്രവുമല്ല, അദ്ദേഹത്തിനു അതില്‍ കുട്ടിചേര്‍ക്കാനും ഒഴിവാക്കാനും വല്ല അവകാശങ്ങളുമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ ഭാഗം കുര്‍ ആനില്‍ നിന്നും അദ്ദേഹത്തിനു ഒഴിവാക്കാമായിരുന്നു. എന്നാല്‍ ആ ഭാഗം കുര്‍ ആനില്‍ ഇന്നുമുണ്ട്.

7. ഇങ്ങനെ ശാസ്ത്രീയമായും ചരിത്രപരമായും സാഹിത്യപരമായും ഒക്കെ പ്രസിദ്ധമായ ഗ്രന്ഥം താന്‍ എഴുതിയതാണെന്ന് നുണ പറഞ്ഞു അദ്ദേഹത്തിനു പേരു നേടാമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് അത് അള്ളാഹുവില്‍ നിന്നാണു എന്നാണു.

ഇങ്ങനെ നാം നോകുമ്പോള്‍ കുര്‍ ആന്‍ പ്രവാചകന്‍ എഴുതിയുണ്ടാക്കിയതണെന്ന വാദം തെറ്റാണെന്നും വെറും വിമര്‍ശ്ശനം മാത്രമാണെന്നും തെളിയും. അതിന്റെ ദിവ്യത്വം വ്യക്തമാകും.

  യുക്തിവാദിയായ നിരീശ്വരവാദി / ദൈവനിഷേധിയെ (Athiest ) പിടിച് കെട്ടിയ ഇമാം അബുഹനീഫ റ വിന്റെ സംഭവം പ്രസിദ്ധമാണ്.

കൂര്‍മ്മ ബുദ്ധികൊണ്ടും അറിവ് കൊണ്ടും അറിയപ്പെട്ട പണ്ഡിതശേഷ്ടനായിരുന്നു സഹാബികളുടെ അടുത്ത നൂറ്റാണ്ടില്‍ ജീവിച ഇമാമ അബുഹനീഫ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാത്രമല്ല, ഇസ്ലാമിക ചരിത്രത്തില്‍ ത ന്നെ അറിയപ്പെട്ട ഒരു സംഭവമാണു അദ്ദേഹം ഒരു ദൈവനിഷേധിയുമായി നടത്തിയ സംവാദം. ചരിത്രം ഇങ്ങനെ :

ഇമാം അബുഹനിഫ താമസിചിരുന്ന നാട്ടില്‍ ഒരിക്കല്‍ ഒരു നിരീശ്വരവാദി വന്നു. അയാള്‍ അവിടെയുള്ള ജനങ്ങളോട് പറഞ്ഞു : ' ഈ ലോകത്തിനൊരു ദൈവമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അത് വിഡ്ഡിത്തമാണു. ഇക്കാര്യത്തില്‍ ഞാന്‍ ആരോട് വേണമെങ്കിലും സംവാദം നടത്തുവാന്‍ തയ്യാറാണു '- നിങ്ങളുടെ നാട്ടിലെ പണ്ഡിതനെന്നു നിങ്ങള്‍ പറയുന്ന അബുഹനിഫ എവിടെ ?

ഈ വെല്ലുവിളി അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ ഇമാമിനോട് ഇക്കാര്യം ഉണര്‍ത്തി. ഇമാം സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തതായി അയാളോട് പറഞ്ഞു . അങ്ങനെ നിശ്ചയിക്കപ്പെട്ട ദിവസം വന്നു. ആളുകള്‍ തടിചുകുടി. വെല്ലുവിളിച വ്യക്തിയും. പ ക്ഷെ, ഇമാമിനെ കാണാനില്ല. അവര്‍ കാത്തിരിപ് തുടര്‍ന്നു. സമയം വൈകുന്നേരമായി, രാത്രിയായി, ജനങ്ങള്‍ അക്ഷമരായി, ഇമാം എത്തിയപ്പോള്‍ രാത്രി വൈകിപ്പോയി. വെല്ലുവിളിച ആള്‍ ചോദിചു : എന്താണു താങ്കള്‍ ഇത്രയും വൈകിയത് ? ഇമാം വിശദീകരിചു. :

ഞാന്‍ സമയത്തു വീട്ടില്‍ നിന്നും പുറപ്പെട്ടു, പ ക്ഷെ, വഴിയില്‍ എനിക്കൊരു നദി മുറിചു കടക്കാനുണ്ടായിരുന്നു. അവിടെ തോണിയോ കടത്തുകാര നോ ഇല്ല, എന്തു ചെയ്യണമെന്നറിയാതെ, അന്ധാളിചു നില്‍കുമ്പോള്‍ പെട്ടന്നു നദിയുടെ പല ഭാഗങ്ങളില്‍ നിന്നായി കുറെ മരത്തടികള്‍ ഒഴുകിവന്നു. അവ താനെ കുടിച്ചേര്‍ന്ന് ഒരു തോണിയായി, അത് എന്റെ അടുക്കല്‍ വന്നു, ഞാന്‍ അതില്‍ കയറി, അത് സ്വയം മറുകരയിലേക് നീങ്ങി, ഞാന്‍ മറുകരയില്‍ ഇറങ്ങി. അത് താനെ തിരിചു പോവുകയും ചെയ്തു.

ഇത് കേട്ട നിരീശ്വരവാദി പൊട്ടിചിരിചു കൊണ്ട് ആളുകള്‍ കേള്‍കെ പറഞ്ഞു : ' ഇമാം താങ്കള്‍ വലിയ പണ്ഡിതനും ബുദ്ധിമാനുമാണെന്നാണു ഞാന്‍ കേട്ടത്. താങ്കളെ പോലുള്ള ഒരാള്‍ ഇങ്ങനെ പടു വിഡ്ഡിത്തം സംസാരിക്കുകയാണോ ?

ഇമാം ശാന്തനായി മറുപടി പറഞ്ഞു : ' ഞാന്‍ പറഞ്ഞത് വിഡ്ഡിത്തമാണെങ്കില്‍ ഇതിനേക്കാള്‍ വലിയ വിഡ്ഡിത്തമാണു നിങ്ങള്‍ പറയുന്നത്. ഇത്ര വ്യവസ്താപിതവുമായി സൃഷ്ടിക്കപ്പെട്ട ഭൂമിയടക്കമുള്ള പ്രപഞ്ചത്തിനും കൃത്യമായി സഞ്ചരിക്കുന്ന സൂര്യ- ചന്ദ്ര- നക്ഷത്രാദികളുടെ പിന്നിലും ഒരു സൃഷ്ടാവും നിയന്താവും ഇല്ല എന്നല്ലെ നിങ്ങള്‍ പറയുന്നത് ? ( കേവലം ഒരു തോണി തനിയെ ഉണ്ടാകില്ലെങ്കില്‍ പിന്നെ കൃത്യമായി സൃഷ്ടിക്കപ്പെട്ട മനുഷ്യനടക്കമുള്ള ജീവജാലങ്ങളടങ്ങുന്ന ഈ പ്രപഞ്ചം ഒരു സൃഷ്ടാവില്ലാതെ ഉണ്ടാകുന്നതെങ്ങനെ !? )

ഇത് കേട്ട നിരീശ്വരവാദി ഉത്തരം മുട്ടിപ്പോയി. ആളുകള്‍ക് കാര്യം ബോധ്യപ്പെടുകയും ചെയ്തു.


ലക്ഷ്യമില്ലാത്ത ജീവിതം മാത്രമാണ് നാസ്തികതയുടെ ഫലം.

യുക്തിവാദികള്‍ ഒരു പ ക്ഷെ  സംസാരവൈഭവം കൊണ്ടോ തര്‍ക്കശാസ്ത്രം കൊണ്ടോ  പിടിച്ചു നിന്നേക്കാം. എന്നാല്‍ . അവനു ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. :'' ഞാന്‍ എന്തിനു ജീവിക്കുന്നു ?'' .മരണ ശേഷം എന്ത് ?. ഈ ചോദ്യം ഒന്നുകുടി ലളിതമാക്കാം. ഏതൊരു വസ്തുവും  ഉണ്ടാക്കിയതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. എങ്കില്‍ മനുഷ്യന്റെ സൃഷ്ടിപ്പിനു പിന്നിലെ ലക്ഷ്യം ? രണ്ടാമ ത്തെ ചോദ്യം : ' ഏതൊരു കര്‍മ്മം ചെയുമ്പോഴും അതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട് . എങ്കില്‍ ജീവിതം എന്ന കര്‍മ്മത്ത്‌നു പിന്നിലുള്ള ലക്ഷ്യം ?

പരലോകത്തെയും ദൈവത്തെയും നിഷേധിക്കുന്ന ഒരുവ ന്റെ ജീവിതം ലക്ഷ്യ ബോധമില്ലാത്തതാണു എന്നര്‍ത്ഥം. മരണം വരെ നൈമിഷികസ്വാദന വാദിയായി ജീവിക്കുക,അത്ര ത ന്നെ ! അപ്പോള്‍പ്പിന്നെ മാരക രോഗി, വിഷാദ രോഗി, വികലാംഗന്‍ , ദരിദ്രന്‍ തുടങ്ങിയവര്‍ ജീവിക്കേണ്ടതില്ല. അവര്‍ ആത്മഹത്യ ചെയ്യട്ടെ എന്നതാകും യുക്തിവാദം .കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്ന യുക്തിവാദികള്‍ .