വിശ്വാസ സ്വാതന്ത്ര്യം: മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

അസ്മ നസ്‌റീന്‍

08 August, 2017

+ -
image

ആദരണീയനായ കേരള മുഖ്യമന്ത്രിക്ക് 

സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതജീവിതം തീരഞ്ഞെടുത്ത് ജീവിക്കുന്ന, ഹിന്ദുവായിജനിച്ചു ഇപ്പോള്‍ മുസലിമായി ജീവിക്കുന്ന ഒരു മുന്‍ കമ്യൂണിസ്റ്റ്കാരി കുറിക്കുന്നത്.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെവ വിശാലസ്വപ്നങ്ങള്‍ ആണ് വിദ്യാര്ഥികാലഘട്ടത്തില്‍ ഒരു എന്നെയൊരു SFI ക്കാരിയും കുറച്ചുകാലം പാര്‍ട്ടി പ്രവര്‍ത്തകയും ആക്കിയത്.

അതിന് മുമ്പോ,ശേഷമോ മറ്റൊരു മുഖ്യധാരാപാര്‍ട്ടികളും എന്നെ ആകര്‍ഷിച്ചിട്ടില്ല. അതിന് കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യ സങ്കല്പമാണ്.

എന്റെ തീവ്രമായ അന്വേഷണജീവിതം എന്നെ പിന്നീട് ഇസ്ലാം മതത്തിലേക്ക്  ആകൃഷ്ടയാക്കുകയായിരുന്നു.
എന്റെ സ്വാതന്ത്ര്യസങ്കല്പ്ങ്ങളെ ഒരുനിലക്കും സ്പര്‍ശിക്കാന്‍ ആരെയും അനുവദിക്കാതെ ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഞാന്‍ ജീവിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എന്റെവ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുകയും,എന്റൈ ജീവിതത്തിന്റെ ഉള്ളുകള്ളികള്‍ പോലും പുസ്തകമായി പ്രസിദധീകരിച്ചുവിതരണം ചെയ്യുകയും ചെയ്യുന്നു.

ഞാന്‍ അതിജീവിച്ച പ്രശ്‌നങ്ങള്‍നല്കുന്ന അനുഭവമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്. 

ഇത്രയും ആമുഖമായി പറഞ്ഞത് ഈയടുത്ത കാലത്തായി, ബഹുമാന്യനായ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോള്‍ കേരളത്തിലുണ്ടായ രണ്ടു പെണ്കുട്ടികളുടെ ദുരനുഭവമാണ്.

ഒന്ന്.വൈക്കം സ്വദേശിയും ഹോമിയോ ഡോക്ടര്‍ കൂടിയായ അഖിലയെന്ന ഹാദിയ,
രണ്ട്.കാഞ്ഞങ്ങാട്  സ്വദേശിയായ ആതിരയെന്ന ആയിഷ.
ഇവര്‍ രണ്ടുപേരും ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നത് അവര്‍ സ്വയം പഠിച്ചും മനസിലാക്കിയും തന്നെയാണ് മതപരിവര്‍ത്ത നം നടത്തിയത് എന്നാണ്.

എന്നല്ല സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കി തെരഞ്ഞെടുക്കാന്‍ അവകാശവും,പ്രയപൂര്‍ത്തി യുമായവരുമാണ്.
പക്ഷെ സ്വാഭാവികമായി ജീവിച്ചുപോന്നസാഹചര്യങ്ങളില്‍ നിന്ന് വേരിടുമ്പോള്‍ ബന്ധുക്കളിലും,മറ്റുമുള്ള ചിലര്‍ക്ക് ഒക്കെ വിയോജിപ്പുണ്ടാവുകാം.പക്ഷെ അതവരുടെ ചിന്താസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിലേക്കോ,അവരെ മാനസികമോ,ശാരീരികമോ ആയി പീഡിപ്പിക്കുന്നതിലേക്കോ വഴിതെറ്റുന്നത് അപരിഷ്‌കൃതമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണ്.
പക്ഷെ കോടതിയെ തെറ്റിദ്ധരിപ്പിച്ചും,കോടതി നിര്‌ദേശങ്ങളെ കാറ്റില്‍ പറത്തിയും ആശയസ്വാതന്ത്ര്യത്തിന് അപായ ഭീഷണി മുഴക്കുന്ന പ്രതിലോമസംഘങ്ങള്ക്ക്  ഇടപെടാന്‍ സൗകര്യം ചെയ്തും ഈ പെണ്കുട്ടികുട്ടികളെ ബന്ദികളെപ്പോലെ കൈകാര്യംചെയ്യുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

എന്തിന്റെീ പേരില്‍ ആയാലും മാതാപിതാക്കള്‍ക്ക്  പോലും അതിന് ഭരണഘടനാപരമായി അവകാശമില്ല എന്നത് തന്നെയല്ലേ യാഥാര്ത്ഥ്യം ?.
വസ്തുതകളോട് നീതിപുലര്ത്തിയും ,കോടതിക്ക്എതിര് നല്ക്കാതെയും ഈ പെണ്കുട്ടികള്‍ക്ക്  അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും,ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ ലഭ്യമാക്കാനുംചിലതൊക്കെ ചെയ്യാന്‍  ഗവണ്മെന്റിനും,പോലീസിനും കഴിയുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

പക്ഷെ ഈ രണ്ടു കേസിലും മുതലെടുക്കുന്ന പ്രതിലോമശക്തികള്‌ക്കെ തിരായ നിലപാട് സ്വീകരിക്കുന്നതില്‍ ഗവണ്മെന്റഭാഗം ദുര്‍ബലമായിപ്പോവുന്നതാണ് കാണുന്നത്.

സ്ത്രീക്കും,സ്വാതന്ത്ര്യത്തിനും വിലകല്പിക്കുന്ന ഒരു ആദര്‍ശത്തിന്റ വക്താവ് എന്ന നിലക്കും ഫാഷിസ്റ്റ് വിരുദ്ധനെന്ന നിലക്കും ഈ  സഹോദരിമാരായ പെണ്കുട്ടികള്‍ക്ക്  -ഹാദിയക്കും,ആയിഷക്കും- അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും,അവര്‍ക്ക്  മനസമാധാനവും,നീതിയും,സ്വാതന്ത്ര്യവും നേടാനുള്ള അനുകൂലസാഹചര്യമൊരുക്കണമെന്നും വിനീതമായി അഭ്യര്ത്ഥിക്കുന്നു.അവരെ സ്വകാര്യ തടങ്കലില്‍ നിന്ന് സ്വതന്ത്രമാക്കി, അവരുടെ ഇഷ്ടമെന്താണ് എന്ന് പരിശോധിക്കാനും അത് കോടതിയെ ധരിപ്പിക്കാനും താങ്കളുടെ ഇടപെടലിന് സാധിക്കും.
ബാഹ്യശക്തികളെ മാറ്റി നിര്‍ത്തി  ഈ പെണ്കുട്ടികള്‍ക്ക്  പിന്തുണ നല്കാന്‍ താങ്കള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയോടെ.

അസ്മ നസ്‌റീന്‍