മിസ് ഇവാ മര്‍യം ഇസ്‌ലാമിനെ തെരഞ്ഞെടുത്ത വഴി

13 March, 2016

+ -

to islamജര്‍മനിയിലെ ആഷന്‍ പ്രദേശക്കാരിയാണ് മിസ് ഇവാ മര്‍യം. അവരുടെ ഇസ്‌ലാമാശ്ലേഷണത്തിന്റെ കഥയാണിത്. അവര്‍ ഇസ്‌ലാമിനെ കുറിച്ച് ആദ്യമായി പരിചയപ്പെട്ടപ്പോള്‍ ഇതരമതങ്ങളുമായോ ഏതെങ്കിലും വിശ്വാസ സംഹിതകളുമായോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് മതപരമായി യാതൊരു ചിന്തയും ആലോചനയുമില്ലാതിരുന്ന കുടുംബത്തിലാണ് അവര്‍ ജനിച്ചതും വളര്‍ന്നതും. രണ്ടാമതായി, ക്രിസ്ത്യാനിസം തീര്‍ത്തും യുക്തിവിരുദ്ധവും, സത്യവുമായി ബന്ധം പോലും പുലര്‍ത്താത്തതുമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നു. അവര്‍ മാനസികമായി നേരിട്ടു പ്രയാസങ്ങള്‍ക്കോ പ്രതിസന്ധികള്‍ക്കോ പ്രായോഗികമായി യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ക്രിസ്ത്യാനിസത്തിന്ന് കഴിഞ്ഞില്ല. ക്രിസ്ത്യാനിസത്തിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാനുള്ള പ്രധാന കാരണം. ജീസസിന്റെ രൂപം തന്നെയാണ്. ക്രിസ്ത്യാനികള്‍ ദൈവമെന്ന് വിശ്വസിക്കുന്ന ജീസസിന്റെ രൂപങ്ങള്‍ തീര്‍ത്തും മനുഷ്യന്റേത് മാത്രമാണ്. ബൈബിളിലും ഇതര മത ഗ്രന്ഥങ്ങളിലുമെല്ലാം ജീസസിന്റെ ജന്മത്തെ കുറിച്ചും ജീവിതത്തെകുറിച്ചും പറയുന്നതും ഒരു സാധാരണ മനുഷ്യന്റെ പോലെയാണു താനും. അതുകൊണ്ട് തന്നെ യേശുവിന്റെ മനുഷ്യന്റെതിനു തുല്യമായ ജനനവും ജീവിത വ്യാപാരവും മരണവുമെല്ലാം ഉള്ള ഒരു അപൂര്‍ണ സംഹിത മാത്രമാണെന്നും മനുഷ്യജീവിതത്തിലെ സാംസ്‌കാരികമോ, സാമൂഹികമോ, സാമ്പത്തികമോ ആയ ഒരു കാര്യത്തിലും നാമമാത്രമായ സ്വാധീനം പോലും ചെലുത്താന്‍ അതിന് കഴിവില്ലെന്നും അവര്‍ക്ക് ബോധ്യമായി. പിന്നീട്, മിസ് ഇവാമര്‍യം ഇസ്‌ലാമിനെകുറിച്ച് അറിയുന്നത് ഒരു മുസ്‌ലിം സുഹൃത്തില്‍ നിന്നാണ്. ആ സുഹൃത്ത് പിന്നീട് അവരുടെ ഭര്‍ത്താവായി മാറി. ക്യാപ്പിറ്റലിസത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അരങ്ങേറുന്ന കാലമാണത്. സഹപാഠിയായ മുസ്‌ലിം വിദ്യാര്‍ത്ഥിയോട് ഇവ്വിഷയകമായി സംസാരിച്ചപ്പോഴാണ് ഇസ്‌ലാമില്‍ ഈ വിഷയങ്ങള്‍ക്കെല്ലാം വ്യക്തമായ തീര്‍പ്പുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. ജനാധിപത്യവും അല്ലാത്തതുമായ പൊതുനിയമത്തെകുറിച്ചുമെല്ലാം ഇസ്‌ലാമിന് അതിന്റേതായ നിലപാടുകളുണ്ടെന്ന് അവര്‍ക്ക് ആ സഹപാഠി ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു മനുഷ്യനെ ഭൗതിക ജീവിയെന്ന നിലക്കും ആത്മീയ ജീവിയെന്നനിലക്കും ഇസ്‌ലാം പരിഗണിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. മാത്രമല്ല ബ്രോക്കര്‍മാരോ ഇടനിലക്കാരോ ഒന്നും ഇല്ലാതെതന്നെ സൃഷ്ടിക്ക് തന്റെ സൃഷ്ടാവുമായി ബന്ധം പുലര്‍ത്താമെന്ന ഇസ്‌ലാമിക തത്വവും അവരെ ഏറെ ആകര്‍ഷിച്ചു. ഇസ്‌ലാമില്‍ മതവും രാഷ്ട്രീയവും ഒന്നാണെന്നും അവ തമ്മില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്നും അവള്‍ക്ക് ബോധ്യപ്പെട്ടു. മതം വ്യക്തി ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട പ്രത്യയശാസ്ത്രമല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാതലത്തിലും അവലംബിക്കേണ്ടതാണെന്നും അവര്‍ക്ക് ബോധ്യപ്പെട്ടു. ഇതര മതങ്ങളില്‍നിന്ന് വിഭിന്നമായ ഇസ്‌ലാമിന്റെ സവിശേഷതയാണ് ഇത്. മാത്രമല്ല ഒരു രാഷ്ട്ര നിര്‍മാണവും രാഷ്ട്ര നിയന്ത്രണവും മതത്തിന്റെ അഭാവത്തില്‍ പൂര്‍ത്തിയാവുകയില്ലെന്നത് തീര്‍ച്ചയാണ്. ജനാധിപത്യത്തിലും സോഷ്യലിസത്തിലുമെല്ലാം ഒരു പാട് പഴുതുകളുണ്ടുതാനും. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കുമെന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്‌ലാമില്‍ ആരാധന കേവലം പള്ളികളില്‍ മാത്രം വെച്ചുമാത്രം നടത്തേണ്ട കര്‍മമല്ല. ജീവിതത്തെ മൊത്തം ബാധിക്കുന്നതാണ്. അഥവാ, എല്ലാം ദൈവത്തിനുള്ളതാണ്. ഇസ്‌ലാമിനെ പൂര്‍ണമായും മനസ്സിലാക്കിയെങ്കിലും പലപ്രായോഗികതകളും അവരെ ഇസ്‌ലാം ആശ്ലേഷിക്കുന്നതില്‍നിന്നു തടഞ്ഞുകൊണ്ടിരുന്നു. ഇതിനിടെയാണ് അവര്‍ ഒരു മുസ്‌ലിം ചെറുപ്പക്കാരുടെ സംഘവുമായി പരിചയപ്പെടുന്നത്. അവര്‍ക്കിടയിലെ സാഹോദര്യമനോഭാവവും സൗഹൃദവും അവരെ ഏറെ ആകര്‍ഷിച്ചു. ഇതേവരെ അത്തരമൊരു അന്തരീക്ഷവുമായി ഇടപഴകാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇവര്‍ തമ്മിലുള്ള സഹവാസം വഴി മുസ്‌ലിമാവാന്‍ താനെടുത്ത തീരുമാനം ഏറെ ശരിയാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. മുസ്‌ലിമായ ശേഷം അവര്‍ ഒരു ഗ്രന്ഥരചനയും നടത്തി. അമേരിക്കയിലെ അല്‍ബേനിയന്‍ മുസ്‌ലിംകളുടെ നേതാവായ ഇമാം വഹബി ഇസ്മാഈലിന്റെ ''ദി ലൈഫ് ഓഫ് ദി പ്രൊഫറ്റ്'' എന്ന പുസ്തകമാണ് അവര്‍ ജര്‍മ്മന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തത്.