ഫലസ്തീനികള്‍ എത്രകാലം ഇത് സഹിക്കും?

റംസി ബറൂദ്‌

28 January, 2018

+ -
image

ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേലീ രാഷ്ട്രീയ ചിന്തകന്മാരില്‍നിന്നും അക്രമാസക്തമായ പ്രസ്താവനകള്‍ ഉയര്‍ന്നിട്ടല്ലാതെ ഇപ്പോള്‍ ഒരു ദിവസവും കഴിഞ്ഞുപോകുന്നില്ല. അവരുടെ പ്രസ്താവനകളാകട്ടെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നു.

ഈയിടെ ഇസ്രയേല്‍ കാര്‍ഷികമന്ദ്രി ഉറി ഏരിയല്‍ ഫലസ്തീനില്‍ വര്‍ദ്ധിച്ച കൊലകള്‍ക്ക് ആഹ്വാനം ചെയ്യുകയുണ്ടായി.

'നമ്മള്‍ വെടിയുതിര്‍ക്കുകയും ഉയരുന്ന പുകച്ചരുളുകള്‍ കാണുകയും ചെയ്യുന്നു. എന്താണിത് ആര്‍ക്കും വേദനകള്‍ പകരാത്തത്? ഇത് കൂടുതല്‍ പേരെ കൊന്ന് തള്ളാനും മുറിവേല്‍പ്പിക്കാനുമുള്ള സമയമാണ്'. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അഹദ് തമീമി എന്ന 16 വയസുള്ള ഒരു പെണ്‍കുട്ടി മായി ബന്ധപ്പെട്ട ചില സംഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഇങ്ങനെയൊരു പ്രസ്താവന. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യത്താല്‍ അറസ്റ്റ് ചെയ്യപ്പെട്ടളായിരുന്നു അഹദ് തമീമി. 

ഇസ്രയേലീ സൈന്യം തന്റെ അടുത്ത ബന്ധുവിനെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് ദു:ഖിതയായ അവള്‍ ഒരു പട്ടാളക്കാരനെ കടന്നാക്രമിക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇതിനെ തുടര്‍ന്ന്, ക്രൂര പ്രസ്താവനകളാള്‍ ശ്രദ്ധേയനായ ഇസ്രയേല്‍ വിദ്യാഭ്യാസ മന്ത്രി അവളും അവളെപ്പോലെയുള്ള ഫലസ്തീനി പെണ്‍കുട്ടികളും തങ്ങളുടെ ശിഷ്ട ജീവിതം ജയിലില്‍ ജീവിച്ചുതീര്‍ക്കണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 

അഹദിനെ പോലെയുള്ളവരെ ജയിലില്‍ വെച്ച് റെയ്പ് ചെയ്യണമെന്നാണ് പ്രമുഖ ഇസ്രയേലീ ജേര്‍ണലിസ്റ്റായ ബെന്‍ കാപിസ്റ്റ് പറയുന്നത്.

ഇസ്രയേലീ പ്രമുഖരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ക്രൂരമായ നിലപാടുങ്ങള്‍ ഇത് ആദ്യത്തേതൊന്നുമല്ല. ആവരുടെ മാനസികാവസ്ഥ തന്നെ അങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കാലങ്ങളായി അവരിത് തുടര്‍ന്നുവരുന്നു. 70 വര്‍ഷമായി ഇസ്രയേല്‍ ഇത്തരം വീക്ഷണങ്ങള്‍ അവര്‍ പിന്‍പറ്റുന്നു. ഇസ്രയേല്‍ രൂപപ്പെട്ടതു മുതല്‍ അവര്‍ അനുഷ്ഠിച്ചുവരുന്ന കൃത്യങ്ങളാണ് വധം, റെയ്പ്, ജയിലിലടക്കല്‍ പോലെയുള്ള ഈ കൃത്യങ്ങളെല്ലാം.