ആന്തരിക വെളിച്ചമാണ് പ്രധാനം

സിദ്ദീഖ് മുഹമ്മദ്

15 February, 2018

+ -
image

ഒരു അന്വേഷി ഇങ്ങനെ സമർത്ഥിക്കുന്നതായി ശിഷ്യൻ മൗലായോട് പറഞ്ഞു :

" വേദഗ്രന്ഥങ്ങളിലൂടെ ഒരിക്കലും മനുഷ്യനെയും പ്രപഞ്ചത്തെയും മനസ്സിലാക്കാൻ കഴിയില്ല. 
ശാസ്ത്രവും മനഃശാസ്ത്രവുമാണ് ഇക്കാലത്തെ യഥാർത്ഥ ജ്ഞാനവഴി. "

ഈ ചിന്താഗതി എത്രത്തോളം ശരിയാണ് ?

" വേദഗ്രന്ഥങ്ങൾക്ക് ബാഹ്യവശവും, ആന്തരിക യാഥാർഥ്യവുമുണ്ട്.

അക്ഷരങ്ങളും അർത്ഥവും വ്യാഖ്യാനവുമാണ് അതിന്റെ ദേഹം.

വേദവചനങ്ങളുടെ ആത്മരഹസ്യമായ ദിവ്യപ്രകാശം (നൂർ )ആണ് അതിന്റെ ആത്മാവ്.

അക്ഷരങ്ങൾ മാത്രം അറിയുന്നവർക്ക് കാലഹരണപ്പെട്ടതായി അനുഭവപ്പെട്ടേക്കാം.

അവരാണ്, ശാസ്ത്രസാധ്യതയുടെ നൂറിൽ ഒന്ന് പോലും ഇത് വരെ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ഇന്നത്തെ ശാസ്ത്ര വിജ്ഞാനത്തിലൂടെ പ്രപഞ്ചരഹസ്യം അറിഞ്ഞു എന്ന് തെറ്റിദ്ധരിക്കുന്നത്. "

മൗലാ തുടർന്നു പറഞ്ഞു :

" എന്നാൽ, ആധ്യാത്മവഴിയുടെ പ്രകാശസാരൂപ്യം ഗുരുവഴികളിലൂടെ ഹൃദയത്തിലറിഞ്ഞവർ വേദവചനങ്ങളിലെ ദിവ്യപ്രകാശത്തെ പുണർന്നറിയുന്നു.

അവർക്ക് വേദവചനങ്ങൾ നിത്യനൂതനവും, സർവ്വകാലികവുമാണ്.

പ്രാപഞ്ചികതയെ കാലാന്തരങ്ങളിലൂടെ പരിശുദ്ധപ്പെടുത്തി കടന്നു പോകുന്ന ജ്ഞാനപ്രവാഹമാണ് ദിവ്യ വചനം (കലാം ).

അതേസമയം, ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയും പ്രഭവകേന്ദ്രമായ പ്രകാശസാരൂപ്യത്തെ അറിഞ്ഞനുഭവിച്ച് ആയിത്തീരും വരെ ശാസ്ത്രത്തിൽ വട്ടം കറങ്ങുന്നു. "

മൗലാ ഇങ്ങനെ അവസാനിപ്പിച്ചു :

" പ്രകാശത്തിലേക്ക് (നൂറുൻ അലാ നൂർ )പ്രവേശിക്കും വരെ ; പദാർത്ഥവും ഊർജ്ജവും തന്നെ അവരുടെ ദൈവികത.