New Questions

കാമ്പസുകളെ മാത്രമല്ല, ന്യൂജനറേഷനെ മൊത്തം ഒരു തരം ലിബറല്‍ കാഴ്ച്ചപ്പാട് പിടികൂടിക്കൊണ്ടിരിക്കുന്നു ഇന്ന്. ധാര്‍മിക സങ്കല്‍പങ്ങളെ പോലും ചോദ്യം ചെയ്യുംവിധമാണ് ഈ ധാര ശക്തിപ്പെടുന്നത്. നാട് കാത്തുപോന്ന സംസ്‌കാരത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഇത് വലിയൊരു അപകടത്തെ മണപ്പിക്കുന്നു.

ചുംബന സമരവും മുലയൂട്ടല്‍ സമരവും ഫ്‌ളാഷ് മോബുമെല്ലാം ഈയൊരു പ്രവണതയുടെ ഭാഗമായിട്ടുവേണം മനസ്സിലാക്കാന്‍. ഏറ്റവുമൊടുവില്‍ തലപൊക്കിയ മാറ് തുറന്നിടല്‍ സമരവും അതിന്റെ തുടര്‍ച്ച തന്നെ. 

ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഇത്തരം കാഴ്ച്ചപ്പാടുകള്‍ പുതിയൊരു സംസ്‌കാരത്തെ വളര്‍ത്തുകയെന്നതിലപ്പുറം നിലവിലെ മാന്യതയുടെ സംസ്‌കാരത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പോലുള്ള നവ മാധ്യമങ്ങള്‍ ഇവയുടെ പ്രചരണത്തിന് വേദിയാകുമ്പോള്‍ തികച്ചും ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ പൊതുവാണെന്ന ഹൈപ്പുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതില്‍ വഞ്ചിതരാകുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ മേഞ്ഞുനടക്കുന്ന 'നവ തലമുറ'യും.

മതത്തിന്റെ ധാര്‍മികത പോയിട്ട് ജീവിതത്തിന്റെ മിനിമം ധാര്‍മികത പോലും 'ആവിഷ്‌കാര സ്വാതന്ത്ര്യ'ത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസ്തമിക്കുന്നത് മനുഷ്യത്വാമാണ്. ഈ തിരിച്ചറിവ് മാറ് തുറന്നിട്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന മോഡലുകള്‍ക്കോ വത്തക്ക ആവിഷ്‌കരിക്കുന്ന ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ക്കോ ഉണ്ടാവണമെന്നില്ല. കാരണം, അവര്‍ കാണുന്നതും അനുഭവിക്കുന്നതും സാമൂഹിക ജീവിതത്തെയല്ല. മറിച്ച്, ഹൈപുകളുടെ ഡിജിറ്റല്‍ ജീവിതത്തെ മാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ റൂമെടുത്തുകൂടുന്ന ഇവര്‍ക്ക് ലൈക്കടിക്കുന്നത് സാമൂഹിക നിര്‍മിതിയില്‍ ബാലപാ0ം പോലുമില്ലാത്തവരും. 

ഇടതു നാസ്തകി കൂട്ടായ്മകള്‍ ഇവക്ക് രാഷ്ട്രീയ മാനം നല്‍കുകയും ചെയ്യുന്നതോടെ ഇത് സാമൂഹിക മാധ്യമങ്ങളില്‍നിന്നും സാക്ഷാല്‍ സമൂഹ തെരുവുകളിലേക്ക് ഇറങ്ങിവരുന്നു. യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലുമില്ലാത്ത സമരമുറകള്‍ വലിയ അജണ്ടകളാണ് നടപ്പാക്കുന്നത്. അവകാശത്തിന്റെപേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാക്ഷാല്‍ നാസ്തിക വാദവും യുക്തിജന്യമായ ഭൗതിക ബോധവുമാണെന്നത് അധികമാരും അറിയുന്നില്ല. 

ഫാറൂഖ് കോളേജിന്റെ വിഷയത്തില്‍ ഈയടുത്തായി നടക്കുന്നതും അതുതന്നെ. പലയിടത്തും പലരും ചെയ്യുന്ന കാര്യങ്ങള്‍പോലും പുതിയ കോലത്തില്‍ ഉന്നംവെക്കപ്പെടുമ്പോള്‍ മഹാപാതകമായി മാറുകയാണിവിടെ. പെണ്‍കുട്ടികള്‍ ഭീകരമായ വിവേചനത്തിനിരയാകുന്ന കാമ്പസുകള്‍ കേരളത്തില്‍ ധാരാളമുണ്ട്. ഏറ്റവും ഒടുവില്‍ തങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയ കണ്ണൂരിലെ ഇടത് പാര്‍ട്ടീ ഗ്രാമത്തിലെ കോളേജ് ഉദാഹരണം. പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് തെരുവിലിറങ്ങിയിട്ടുപോലും അതെവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. എന്നാല്‍, ഫാറൂഖ് കോളേജുകള്‍ പോലെയുള്ള കാമ്പസുകളില്‍ ഇല്ലാക്കഥകളും മഹാ കഥകളായി പരിണമിക്കുന്നു. 

അജണ്ടകളാണ് ഇവിടെ തിരിച്ചറിയപ്പെടേണ്ടത്. രാഷ്ട്രീയ അജണ്ടകളോടൊപ്പം ഒരു തരം അരാഷ്ട്രീയ അരാജകത്വ അജണ്ടയും ഇതിനു പിന്നിലുണ്ട്. ന്യൂജന്‍ കാലത്തെ ഇത്തരം വത്തക അജണ്ടകള്‍ തിരിച്ചറിഞ്ഞേമതിയാവൂ. അല്ലാത്ത പക്ഷം, അനവധി ഊര്‍ജ്ജവും സമയവും സമ്പത്തുമാണ് ഇത്തരം അനാവശ്യ ചര്‍ച്ചകളിലൂടെ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത്.

TODAY'S WORD

കൊലകള്‍ വര്‍ദ്ധിച്ചാല്‍ നിങ്ങള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക - മുഹമ്മദ് നബി 

 

FROM SOCIAL MEDIA

സിറിയയിലെ രക്തച്ചൊരിച്ചിലിന് യഥാര്‍ത്ഥ കാരണക്കാര്‍ ആരാണ്?

19.35%
14.52%
66.13%

Aqeeda

image
ജാറം പൊളിയിലെ മതവും ഭീകരതയും
'അമുസ്‌ലിംകളെ കുറിച്ച് അവതരിച്ച ഖുര്‍ആനിക സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം നടത്തി മുസ്‌ലിംകള്‍ക്കെതിരെ കുഫ്‌റ് ആരോപിച്ച ഖവാരിജുകളാണ് അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടര്‍' ഇത് പ്രമുഖ സ്വഹാബി ഇബ്‌നു ഉമര്‍(റ)വിന്റെ നിലപാടാണ്. (സ്വഹീഹുല്‍ ബുഖാരി 6/2539). ഈ കുഫ്‌റാരോപകര്‍ തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തവരെ മുഴുവനും ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരെ യുദ്ധം നടത്തുകയുമുണ്ടായി. പ്രമുഖ സ്വഹാബികള്‍ പോലും അവരുടെ വാളുകള്‍ക്കിരയായി എന്നത് ചരിത്ര സാക്ഷ്യമാണ്.

Tasawwuf

സുന്നത്ത് നിസ്‌ക്കാരങ്ങള്‍ സുകൃത വഴികള്‍

ഇസ്ലാമിക പഞ്ചസ്തംഭങ്ങളിലെ രണ്ടാമത്തേതാണ് നിസ്‌ക്കാരം. സ്വര്‍ഗത്താക്കോലായി അറിയപ്പെടുന്ന നിസ്‌ക്കാരമാണ് വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രധാന അന്തരം. രാപ്പകലുകളിലായി അഞ്ചു നിസ്‌ക്കാരങ്ങളാണല്ലൊ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ളത്. അവ യഥാസമയം മുറപോലെ നിര്‍വ്വഹിക്കാനും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. : 'എല്ലാ നിസ്‌ക്കാരങ്ങളെയും ഏറ്റവും ഉല്‍കൃഷ്ടമായ നിസ്‌ക്കാരത്തെയും നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തുകയും അല്ലാഹുവിനോട് അനുസരണയും വിനയ ഭയഭക്തിയുമുള്ളവരായി നില്‍ക്കുകയും ചെയ്യുക' (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 238).

യഥാവിധി സമയനിഷ്ഠയോടെ ഭക്തിപൂര്‍വ്വം പരിപൂര്‍ണമായി നിസ്‌ക്കാരം നിര്‍വ്വഹിക്കുന്നവര്‍ക്ക് വ്യക്തമായ പാപമോക്ഷവും സ്വര്‍ഗപ്രവേശവുമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഹമ്മദ് നബി (സ്വ) പറയുന്നു: അഞ്ചു നിസ്‌ക്കാരങ്ങളാണ്  അല്ലാഹു ഫര്‍ളാക്കിയിട്ടുള്ളത്. ഒരുത്തന്‍  പൂര്‍ണരീതിയിലുള്ള അംഗശുദ്ധി വരുത്തി ഭക്തിസാന്ദ്രമായി റുകൂഹ് ശരിയാക്കി സമയാസമയം ആ നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചാല്‍ അവനിക്ക് പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ അല്ലാഹു കരാറിലേര്‍പ്പെട്ടിരിക്കുന്നു (ഹദീസ് അബൂദാവൂദ് 425).

ഫര്‍ള് നിസ്‌ക്കാരങ്ങളിലെ പാകപ്പിഴവുകള്‍ക്ക് പരിഹാരമായി വര്‍ത്തിക്കുന്ന സുന്നത്ത് നിസ്‌ക്കാരങ്ങളാണ് പരിപൂര്‍ണത വരുത്തുന്നത്. നബി (സ്വ) പറഞ്ഞിട്ടുണ്ട് : അന്തനാളില്‍ അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിസ്‌ക്കാരത്തെപ്പറ്റിയാണ്. നിസ്‌ക്കാരം പരിപൂര്‍ണമാക്കിയാല്‍ അവനിക്ക് പരിപൂര്‍ണ നിസ്‌ക്കാരമായി എഴുതപ്പെടും. പരിപൂര്‍ണമാക്കിയില്ലെങ്കില്‍ അല്ലാഹു പറയും  എന്റെ അടിമ വല്ല സുന്നത്തും നിര്‍വ്വഹിച്ചിട്ടുണ്ടോയെന്നറിയുക, അവ ഫര്‍ള് നിസ്‌ക്കാരങ്ങള്‍ക്ക് പരിപൂര്‍ണത നല്‍കുന്നതാണ് (ഹദീസ് അബൂ ദാവൂദ് 864, നസാഈ 465, തുര്‍മുദി 413, ഇബ്‌നു മാജ 1426, അഹ്മദ് 16949). സുന്നത്ത് കര്‍മ്മങ്ങളും സുന്നത്ത് നിസ്‌ക്കാരങ്ങളും അധികരിപ്പിക്കാനുള്ള പ്രേരകമാണ് മേല്‍ഹദീസ്. ഒരിക്കല്‍ നബി (സ്വ) ശൗബാ(റ) നോട് പറയുകയുണ്ടായി: നീ അല്ലാഹുവിന് സ്രാഷ്ടാങ്കം അധികരിപ്പിക്കുക, കാരണം ഓരോ സുജൂദും നിന്റെ പദവി ഉയര്‍ത്തുകയും നിന്റെ ദോഷങ്ങള്‍ മായ്ക്കുകയും ചെയ്യും (ഹദീസ് മുസ്ലിം 488). 

സുന്നത്ത് നിസ്‌ക്കാരങ്ങള്‍ പലതാണ്. അവയില്‍ പ്രധാനമാണ് റവാത്തിബ് സുന്നത്ത് നിസ്‌ക്കാരങ്ങള്‍. ഫര്‍ള് നിസ്‌ക്കാരങ്ങള്‍ക്ക് മുമ്പോ ശേഷമോ ക്രമീകരിക്കപ്പെട്ടവയാണ് റവാത്തിബ് നിസ്‌ക്കാരങ്ങള്‍. ആ നിസ്‌ക്കാരങ്ങള്‍ ശീലമാക്കാനാണ് പ്രവാചകര്‍ (സ്വ) നമ്മോട് നിര്‍ദ്ദേശിച്ചിരിക്കുന്നത് : 'ദിവസവും ഫര്‍ള് നിസ്‌ക്കാരം കൂടാതെ പന്ത്രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നവന് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീട് പണിതിരിക്കും' (ഹദീസ് മുസ്ലിം 728).

ഒരു വിശ്വാസി തന്റെ ഒരു ദിവസം തുടങ്ങേണ്ടത് തന്നെ സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരം നിര്‍വ്വഹിച്ചുകൊണ്ടാണ്. അത് അതിശ്രേഷ്ഠകരവും അതിപ്രതിഫലാര്‍ഹവുമാണ്. നബി (സ്വ) പറയുന്നു : സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരം ഈ ഐഹികലോകത്തെക്കാളും അതിലുള്ള മുഴുവതിനേക്കാളും ശ്രേഷ്ഠമാണ് (ഹദീസ് മുസ്ലിം 725). ഈ രണ്ടു റക്അത്തുകള്‍ ദുനിയാവിലുള്ള എല്ലാത്തിനേക്കാളും ഇഷ്ടമുള്ളതാണെന്ന് നബി (സ്വ) പറഞ്ഞതായി മറ്റൊരു റിപ്പോര്‍ട്ടുമുണ്ട് (ഹദീസ് മുസ്ലിം 725). അതു കൊണ്ട് തന്നെ അവ നിര്‍വ്വഹിക്കാന്‍ നബി (സ്വ) ആവേശം കാട്ടുമായിരുന്നു. പ്രിയ പത്‌നി ആയിഷ ബീബി (റ) പറയുന്നു : നബി (സ്വ) തങ്ങള്‍ സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്‌ക്കാരത്തിന് ധൃതി കാട്ടുന്നത് പോലെ മറ്റൊരു സുന്നത്ത് നിസ്‌ക്കാരത്തനും ധൃതി കാട്ടുന്നതായി ഞാന്‍ കണ്ടിട്ടില്ല (ഹദീസ് മുസ്ലിം 724).

ളുഹ്‌റിന് മുമ്പുള്ള നാല് റക്അത്ത് സുന്നത്ത് നിസ്‌ക്കാരവും നബി (സ്വ) ആവേശപൂര്‍വ്വം നിര്‍വ്വഹിച്ചിരുന്നു. നബി (സ്വ) അവയൊരിക്കലും ഉപേക്ഷിച്ചിരുന്നില്ലെന്ന് ആയിഷ ബീബി  (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി 1182). അപ്രകാരം തന്നെ ളുഹ്‌റിന് ശേഷമുള്ള നാല് റക്അത്ത് നിസ്‌ക്കാരവും നബി (സ്വ) ഇടതടവില്ലാതെ നിര്‍വ്വഹിച്ചിരുന്നു (ഹദീസ് തുര്‍മുദി 424). നബി (സ്വ) പറയുന്നു: ഒരാള്‍ ളുഹ്‌റിന് മുമ്പ് നാല് റക്അത്തും ശേഷം നാല് റക്അത്തും നില്‍ക്കരിച്ചാല്‍ അല്ലാഹു അവനിക്ക് നരകം നിഷിദ്ധമാക്കുന്നതാണ് (ഹദീസ് അബൂ ദാവൂദ് 1269, തുര്‍മുദി 427, നസാഈ 1814, ഇബ്‌നു മാജ 1160). മഗ് രിബിന് ശേഷമുള്ള രണ്ടു റക്അത്തു നിസ്‌ക്കാരവും നബി (സ്വ) നിത്യമാക്കിയിരുന്നു. ഇബ്‌നു ഉമര്‍ (റ) പറയുന്നു: മഗ് രിബിന് ശേഷമുള്ള രണ്ടു റക്അത്ത് നിസ്‌ക്കാരം നബി (സ്വ) വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കുമായിരുന്നു (ഹദീസ് ബുഖാരി 1180). ഇബ്‌നു ഉമര്‍ (റ) സുന്നത്ത് നിസ്‌ക്കാരങ്ങള്‍ പഠിക്കാനും അവ നിലനിര്‍ത്താനും ജാഗ്രത കാട്ടിയിരുന്നു. മാത്രമല്ല, നബി (സ്വ)യുടെ കൂടെ പല തവണകളായി സുന്നത്ത് നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ടുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).

സുന്നത്ത് നിസ്‌ക്കാരങ്ങള്‍ നിത്യമാക്കിയവന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തുവെന്ന് ഖുദ്‌സിയ്യായ ഹദീസിലുണ്ട് : 'അല്ലാഹു പറയുന്നു: നിര്‍ബന്ധിത കാര്യങ്ങള്‍ ചെയ്യല്‍ കൊണ്ടാണ് അടിമ എന്നിലേക്ക് അടുക്കുന്നത്. സുന്നത്തായ കാര്യങ്ങള്‍ ചെയ്ത് എന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാത് ഞാനാവും, അവന്‍ കാണുന്ന കണ്ണ് ഞാനാവും, അവന്‍ പിടിക്കുന്ന കൈ ഞാനാവും, അവന്‍ നടക്കുന്ന കാല് ഞാനാവും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനവന് കൊടുത്തിരിക്കും. അവന്‍ എന്നോട് കാവല്‍ തേടിയാല്‍ ഞാനവനെ കാത്തുസംരക്ഷിച്ചിരിക്കും' (ഹദീസ് ബുഖാരി 6502).

സുന്നത്ത് നിസ്‌ക്കാരങ്ങള്‍ വീട്ടില്‍ വെച്ചും നിര്‍വ്വഹിക്കാം. നബി (സ്വ) അരുളുന്നു: നിങ്ങള്‍ മസ്ജിദില്‍ വെച്ച് നിസ്‌ക്കാരം നിര്‍വ്വഹിച്ചാല്‍ വീട്ടില്‍ വെച്ചും നിസ്‌ക്കരിക്കാന്‍ അവസരമുണ്ടാക്കണം. നിശ്ചയം, ആ നിസ്‌ക്കാരം കാരണത്താല്‍ അല്ലാഹു ആ വീട്ടില്‍ നന്മ വരുത്തുന്നതായിരിക്കും (ഹദീസ് മുസ്ലിം 778). വീട്ടിലെ നിസ്‌ക്കാരത്തിലൂടെ ഗൃഹപുണ്യ പ്രാപ്തിക്കൊപ്പം വീട്ടിലുള്ള ചെറിയവര്‍ക്ക് പഠിക്കാനും മുതിര്‍ന്നവര്‍ക്ക് ഓര്‍ക്കാനും അവസരമുണ്ടാവും. മാത്രമല്ല കാരുണ്യത്തിന്റെ മാലാഖമാര്‍ വീട്ടിലിറങ്ങി വരികയും ചെയ്യും.

ബിസ്മി ഒരു ആധ്യാത്മിക വിസ്മയം

അല്ലാഹു പരമാധികാരിയാണ്. അവനാണ് ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവന്‍ തന്നെയാണ് മുളപ്പിക്കുന്നതും പുഷ്പിപ്പിക്കുന്നതും. അല്ലാഹു മാത്രമാണ് വളര്‍ത്തുന്നതും തളര്‍ത്തുന്നതും. അവനെത്ര പരിശുദ്ധന്‍ ! അവന്റെ നാമവും പരിപാവനവും പരിശുദ്ധവുമാണ്: മഹത്വവും ആദരവുമുള്ള താങ്കളുടെ രക്ഷിതാവിന്റെ നാമം വളരെ മേന്മയേറിയതു തന്നെ (ഖുര്‍ആന്‍, സൂറത്തു റഹ്മാന്‍, 78).

ഏറെ ആദരവ് കല്‍പ്പിക്കപ്പെടേണ്ട നാമമാണ് അല്ലാഹുവിന്റേത്. നല്ലതെന്തും തുടങ്ങുമ്പോഴും അല്ലാഹുവിന്റെ നാമമുച്ചരിക്കപ്പെടണം. അതായത് 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന് ഉരുവിടല്‍ ആരാധനയുടെ ഭാഗമാണ്. മാത്രമല്ല, ഏതുകാര്യവും ചെയ്യുന്നതിന് തൊട്ടുമുമ്പ് ബിസ്മി ചൊല്ലല്‍ പ്രവാചകന്മാരുടെ ചര്യ കൂടിയാണ്. നൂഹ് നബി (അ) തന്റെ കപ്പലില്‍ കയറുന്നവരോട് പറഞ്ഞത് ഇങ്ങനെയാണ് : 'നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്' (ഖുര്‍ആന്‍, സൂറത്തു ഹൂദ് 41). 

സുലൈമാന്‍ നബി (അ) സബഅ് രാജ്ഞിയിലേക്ക് അയച്ച കത്തിന്റെ ഉള്ളടക്കം തുടങ്ങുന്നതും ബിസ്മി കൊണ്ടാണ്:  'നിശ്ചയമായും ഇത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. അതിലെ ഉള്ളടക്കം ഇങ്ങനെ: കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തില്‍, എന്നോട് നിങ്ങള്‍ അഹങ്കാരം കാണിക്കരുത്. മുസ്ലിങ്ങളായികൊണ്ട് എന്റെ അടുത്ത് നിങ്ങള്‍ വരിക' (ഖുര്‍ആന്‍, സൂറത്തു ന്നംല് 30,31). 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്ന് ആദ്യമായി എഴുതിയത് സുലൈമാന്‍ നബി (അ)യാണെന്നാണ് ചരിത്രഭാഷ്യം.

ഏതൊരുകാര്യം ചെയ്യുമ്പോഴും ബിസ്മി ചൊല്ലണമെന്നാണ് പ്രവാചകര്‍ മുഹമ്മദ് നബി (അ)യുടെ നിര്‍ദേശം. പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ആദ്യമായി ഇറക്കപ്പെട്ട സൂക്തം 'സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക'യെന്നാണല്ലൊ (സൂറത്തുല്‍ ഹലഖ് 1). എല്ലാവിധ കത്തുകളും ഉടമ്പടികളും എഴുതുന്ന സമയത്ത് അല്ലാഹുവിന്റെ നാമത്തില്‍ എന്നെഴുതാന്‍ നബി (സ്വ) സ്വഹാബികളോട് പ്രത്യേകം കല്‍പ്പിക്കുമായിരുന്നു. 

ബിസ്മിയില്‍ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളില്‍ നിന്ന് (അസ്മാഉല്‍ ഹുസ്‌നാ) മൂന്നെണ്ണമുണ്ട്
1) അല്ലാഹു
2) റഹ്മാന്‍
3) റഹീം

ഈ മൂന്നു നാമങ്ങളും ഒരുമിച്ചുവന്ന സൂക്തം ഇങ്ങനെ: അവനല്ലാതെ വേറെ ഒരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യങ്ങളെയും ദൃശ്യങ്ങളെയും അറിയുന്നവന്‍. അവന്‍ കരുണാനിധിയാണ്. പരമകാരുണികനാണ് (ഖുര്‍ആന്‍, സൂറത്തുല്‍ ഹഷ് ര്‍ 22).

ജലാലത്തിന്റെ പദമായ 'അല്ലാഹു' എന്നതാണ് അവന്റെ നാമങ്ങളില്‍ വെച്ച് ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. 
അല്ലാഹു എന്ന നാമത്തില്‍ അവന്റെ എല്ലാ നാമങ്ങളുടെയും ആശയവും അവന്റെ എല്ലാ വിശേഷങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. അല്ലാഹു എന്ന നാമം വിളിച്ച് അവനോട് ചോദിച്ചാല്‍ അവന്‍ നല്‍കിയിരിക്കും, അവനോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കിയിരിക്കും എന്നാണ് ഇസ്ലാമിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.
അല്ലാഹു എന്ന നാമം അവനിക്കല്ലാതെ വേറെ ഒരാള്‍ക്കും വെക്കാവുന്നതല്ല. അല്ലാഹു പറയുന്നുണ്ട് :അവനോട് പേര് ഒത്തുവന്ന ആരെയെങ്കിലും താങ്കള്‍ക്കറിയുമോ (ഖുര്‍ആന്‍, സൂറത്തു മര്‍യം 65).

റഹ്മാന്‍ എന്ന നാമവും തഥൈവ. അവന്ന് മാത്രം പ്രത്യേകമായ നാമമാണത്. വേറൊരാളും ആ നാമത്തിന്റെ വിശേഷണത്തിന് അര്‍ഹനല്ല. അല്ലാഹു, റഹ്മാന്‍ എന്നീ രണ്ടു നാമങ്ങള്‍ ഒരുമിച്ചു പരാമര്‍ശിക്കപ്പെട്ട ഖുര്‍ആനിക സൂക്തം ഇങ്ങനെ വായിക്കാം: നിങ്ങള്‍ അല്ലാഹൂ എന്നോ റഹ്മാന്‍ എന്നോ വിളിച്ചുകൊള്ളുക, ഏതു വിളിക്കുകയാണെങ്കിലും അവനുള്ളതു വളരെ നല്ല പേരുകള്‍ (അസ്മാഉല്‍ ഹുസ്‌നാ) മാത്രമാണ് (ഖുര്‍ആന്‍, സൂറത്തുല്‍ ഇസ്‌റാഅ് 110).

ഐഹിക ലോകത്ത് വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും കരുണ ചെയ്യുന്നവന്‍ എന്നാണ് 'റഹ്മാന്‍' അര്‍ത്ഥമാക്കുന്നത്. പാരത്രിക ലോകത്ത് വിശ്വാസികള്‍ക്ക് പ്രത്യേകം കരുണ ചെയ്യുന്നവന്‍ എന്നാണ് 'റഹീം' എന്ന നാമത്തിന്റെ പൊരുള്‍. 'സത്യവിശ്വാസികളോട് വളരെ കരുണയുള്ളവനാണവന്‍' (ഖുര്‍ആന്‍, സൂറത്തുല്‍ അഹ്‌സാബ് 43).

അല്ലാഹു തന്നെ പറയുന്നു: നീ നിന്റെ രക്ഷിതാവിന്റെ നാമം പ്രഭാതത്തിലും പ്രദോഷത്തിലും സ്മരിക്കുക (ഖുര്‍ആന്‍, സൂറത്തുല്‍ ഇന്‍സാന്‍ 25). നമ്മുടെ ഓരോ ദിവസവും അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങണമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന പ്രത്യേക ദിക്ര്‍ രാവിലെ മൂന്നൂ പ്രാവശ്യം ചൊല്ലിയാല്‍ വൈകുന്നേരം വരെ അവനിക്ക് യാതൊരു ബുദ്ധിമുട്ടും ഏല്‍ക്കില്ലെന്നും, വൈകുന്നരം ചൊല്ലിയാല്‍ പിറ്റേ ദിവസം രാവിലെ വരെ അവനിക്ക് യാതൊരു ബുദ്ധിമുട്ടും ഏല്‍ക്കില്ലെന്നും  നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്മദ് 528, ഇബ്‌നു ഹബ്ബാന്‍ 852). അതായത് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചവന് പ്രത്യേകമായ ദൈവിക പരിരക്ഷയുണ്ടാവുമെന്നര്‍ത്ഥം. 

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്ന പ്രത്യേക ദിക്ര്‍ പതിവാക്കണമെന്ന് നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് അബൂദാവൂദ് 5095, തുര്‍മുദി 3426, നസാഈ 9837). 

വാഹനത്തില്‍ കയറുമ്പോള്‍ മൂന്നൂപ്രാവശ്യം ബിസ്മി ചൊല്ലിയ ശേഷം പ്രത്യേക ദിക്ര്‍ (സൂറത്തുല്‍ സുഹ്‌റുഫിലെ 13, 14 സൂക്തങ്ങള്‍) ഉരുവിടണം (ഹദീസ് തുര്‍മുദി 3446). എന്നാല്‍ യാത്രയില്‍ അല്ലാഹുവിന്റെ കാവലുണ്ടാവും.

വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും ബിസ്മി ചൊല്ലണം. നബി (സ്വ) പറയുന്നു: ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ബിസ്മി ചൊല്ലിയാല്‍ പിശാച് തന്റെ കൂട്ടരോട് പറയും: 'ഇന്ന് ഇവിടെ തീറ്റയുമില്ല, പാര്‍പ്പുമില്ല'. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അവന് ബിസ്മി ചൊല്ലാന്‍ മറന്നാല്‍ പിശാച് പറയും: 'ഇന്ന് നിങ്ങള്‍ക്കിവിടെ പാര്‍ക്കാം'. ഭക്ഷണം കഴിക്കുമ്പോഴും ബിസ്മി മറന്നാല്‍ പിശാച് പറയും: ഇന്ന് ഇവിടെ നിങ്ങള്‍ക്ക് തീറ്റയുമുണ്ട്, പാര്‍പ്പുമുണ്ട്' (ഹദീസ് മുസ്ലിം 2018, അഹ്മദ് 15109).

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലല്‍ നബിചര്യയാണ്. ഭക്ഷണത്തിന്റെ ആദ്യത്തില്‍ ബിസ്മി മറന്ന് ഇടക്കുവെച്ചു ഓര്‍മ്മ വന്നാല്‍ 'ബിസ്മില്ലാഹി അവ്വലഹു വആഖിറഹു' എന്ന് ചൊല്ലണം (ഹദീസ് അബൂദാവൂദ് 3767, തുര്‍മുദി 1858, അഹ്മദ് 26292).

നാം ജീവിതത്തിന്റെ നിഖില മേഖലകളിലും ബിസ്മി ചൊല്ലല്‍ ശീലിക്കേണ്ടിയിരിക്കുന്നു. ദിവസത്തിന്റെ തുടക്കവും ഒടുക്കവും ബിസ്മി കൊണ്ടായിരിക്കണം. ഉറങ്ങുന്ന നേരത്തും ബിസ്മി ചൊല്ലികൊണ്ടുള്ള പ്രേ്രത്യക ദിക്ര്‍ ഉരുവിടണം. മാത്രമല്ല, ബിസ്മി ചൊല്ലിക്കൊണ്ടുള്ള ജീവിതശൈലി മക്കളെ പരിശീലിപ്പിക്കുകയും വേണം.

Hadith

സത്യവിശ്വാസികള്‍ക്കൊരു സന്തോഷവാര്‍ത്ത

സത്യവിശ്വാസികളുടെ പ്രതീക്ഷകളൊക്കെയും അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്തയിലാണ്. കാരണം ഇഹപരലോക വിജയമാണ് അവര്‍ക്ക് സുനിശ്ചിതമായിരിക്കുന്നത്: സത്യത്തില്‍ വിശ്വസിക്കുകയും സൂക്ഷ്മതയോടെ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അവര്‍ക്ക് ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും സന്തോഷവാര്‍ത്തയുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു തന്നെയാണ് മഹത്തായ വിജയം (ഖുര്‍ആന്‍, സൂറത്തു യൂനുസ് 63, 64).

തന്റെ അടിമകള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുമെന്ന സുവിശേഷം അല്ലാഹുവിന് വളരെ ഇഷ്ടമാണ്. ആ സുവിശേഷങ്ങളിലേക്ക് ജനങ്ങളെ വഴി നടത്താനാണല്ലൊ അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. 'അവരെ പിന്‍പറ്റിയവര്‍ ഇഹത്തിലും പരത്തിലും വിജയിക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവരുമായിട്ടാണ് നാം ദൂതന്മാരെ അയച്ചിട്ടുള്ളത്. എന്നിട്ട് വല്ലവരും സത്യവിശ്വാസം കൈകൊള്ളുകയും പ്രവൃത്തികള്‍ നന്നാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ വ്യസനിക്കുകയുമില്ല' (ഖുര്‍ആന്‍, സൂറത്തുല്‍ അന്‍ആം 48).

നന്മയിലുള്ള സന്തോഷവാര്‍ത്തയും തിന്മക്കെതിരെയുള്ള താക്കീതും പ്രവാചകന്മാരുടെ പ്രബോധന ശൈലി കൂടിയാണ്. അല്ലാഹു പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യോട് അറിയിച്ചത് ഇങ്ങനെ: 'ഓ നബിയേ... നിശ്ചയമായും താങ്കളെ സാക്ഷിയും സന്തോഷവാര്‍ത്താ വാഹകനും താക്കീതുകാരനുമായി നാം അയച്ചിരിക്കുന്നു. അല്ലാഹുവിങ്കലിലേക്ക് അവന്റെ കല്‍പനയനുസരിച്ച് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കുമായി നാം താങ്കളെ അയച്ചിരിക്കുന്നു. നിശ്ചയമായും സത്യവിശ്വാസികള്‍ക്ക് അല്ലാഹുവില്‍ നിന്ന് വമ്പിച്ച ഔദാര്യം ലഭിക്കുമെന്ന് താങ്കള്‍ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക' (ഖുര്‍ആന്‍, സൂറത്തുല്‍ അഹ്‌സാബ് 45, 46, 47).

സ്വഹാബികള്‍ക്ക് സന്തോഷദായകമായ കാര്യങ്ങള്‍ അറിയിക്കാനും അവരില്‍ സന്തോഷം ജനിപ്പിക്കാനും പ്രവാചകര്‍ (സ്വ) അതീവ തല്‍പരനായിരുന്നു. ഒരിക്കല്‍ നബി (സ്വ) ജാബിറി (റ)നോട് പറയുകയുണ്ടായി: 'താങ്കളുടെ പിതാവിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുതരട്ടയോ?' ജാബിര്‍ (റ) പറഞ്ഞു: പറഞ്ഞാലും. അങ്ങനെ നബി (സ്വ) അല്ലാഹു അദ്ദേഹത്തിന്റെ പിതാവിന് സ്വര്‍ഗത്തില്‍ ഒരുക്കിയ സൗകര്യസംവിധാനങ്ങളെ പ്പറ്റി വിവരിച്ചുകൊടുത്തു (ഹദീസ് തുര്‍മുദി 3010, ഇബ്‌നു മാജ 190). അബൂ മൂസാ (റ) പറയുന്നു: നബി (സ്വ) സ്വഹാബികളിലെ ആരെയെങ്കിലും വല്ലകാര്യവും ചെയ്യാന്‍ അയച്ചാല്‍ പറയുമായിരുന്നു: 'സന്തോഷവാര്‍ത്ത അറിയിക്കണം, വെറുപ്പിക്കരുത്. എളുപ്പമാക്കണം, ബുദ്ധിമുട്ടാക്കരുത്' (ഹദീസ് ബുഖാരി, മുസ്ലിം).

ഈ സന്തോഷവാര്‍ത്ത അറിയിക്കാനാണ് അല്ലാഹു പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. അല്ലാഹു തന്നെ പറയുന്നു: എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതായും അനുസരണയുള്ളവര്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവും സന്തോഷവാര്‍ത്തയുമായിട്ടാണ് നാം ഈ വേദം താങ്കള്‍ക്ക് ഇറക്കിത്തന്നത് (ഖുര്‍ആന്‍, സൂറത്തു ന്നഹ്‌ല് 89). എത്രയെത്ര സന്തോഷവാര്‍ത്തകളാണ് ഖുര്‍ആനില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് !

സത്യവിശ്വാസികള്‍ക്കുള്ള മഹത്തായ പ്രതിഫലങ്ങളും ശ്രേഷ്ഠതകളും ഖുര്‍ആനില്‍ പല അധ്യായങ്ങളിലായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് സത്യത്തില്‍ വിശ്വസിക്കുകയും  സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക, നിശ്ചയമായും അവര്‍ക്ക് ചില സ്വര്‍ഗങ്ങളുണ്ട്. അവയുടെ താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവിടെ വെച്ച് അവര്‍ക്ക് പഴം ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം 'ഇതു തന്നെയാണല്ലൊ ഞങ്ങള്‍ക്ക് മുമ്പ് നല്‍കപ്പെട്ടിരുന്നത്' എന്നവര്‍ പറയും. അത് പരസ്പരം സാദൃശ്യമുള്ള നിലയിലാണ് അവര്‍ക്ക് നല്‍കപ്പെടുക. അവര്‍ക്കവിടെ നിര്‍മലരായ ഇണകളുണ്ട്. അവരവിടെ നിത്യവാസികളായിരിക്കുന്നതാകുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 25).

അല്ലാഹുവില്‍ നിന്നുള്ള ഈ വൈശിഷ്ട്യം നേടാനും ഈ സുവിശേഷങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുമുള്ള മാര്‍ഗം സല്‍ക്കര്‍മ്മങ്ങള്‍ അധികരിപ്പിക്കലാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. എന്നാല്‍ അയാളുടെ ജീവിതം സൗഖ്യപൂര്‍ണമായിരിക്കും. അല്ലാഹു പറയുന്നു: ഒരു പുരുഷനോ സ്ത്രീയോ ആവട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് ഒരു നല്ലകാര്യം ചെയ്താല്‍ അവര്‍ക്കു സുഖമായ ജീവിതം നാം നല്‍കുന്നതും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം നിശ്ചയമായും അവര്‍ക്കു നാം കൊടുക്കുന്നതുമാകുന്നു (ഖുര്‍ആന്‍, സൂറത്തു ന്നഹ്‌ല് 97)

പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യലും പാരായണം ചെയ്യുന്നത് ശ്രദ്ധിച്ചുകേള്‍ക്കലും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തലും മഹിമയാര്‍ന്ന സദ്‌ചെയ്തിയാണ് എന്റെ അടിമകളോട് സന്തോഷവാര്‍ത്ത അറിയിക്കുക, വാക്ക് ശ്രദ്ധിച്ചുകേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു നേര്‍മാര്‍ഗം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാണ് ബുദ്ധിമാന്മാര്‍ (ഖുര്‍ആന്‍, സൂറത്തു സുമര്‍ 17, 18).

നമസ്‌ക്കാരവും സക്കാത്തും ആ സുകൃതപ്പട്ടികയിലെ പ്രധാന നിദാനങ്ങളാണ്. നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ സന്തോഷവാര്‍ത്തയും നേര്‍മാര്‍ഗ ദര്‍ശനവുമാണെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട് (ഖുര്‍ആന്‍, സൂറത്തു ന്നംല് 1, 2, 3). ധര്‍മ്മനിഷ്ഠ പാലിക്കുകയും ആരാധനാകര്‍മ്മങ്ങളിലൂടെ നാഥനിലേക്ക് കേണുവണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികളെ അല്ലാഹു ഐഹിക ലോകത്ത് ബഹുമാനിച്ച് സ്വസ്ത ജീവിതം നല്‍കുകയും പാരത്രിക ലോകത്ത് വിജയികളില്‍പ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ദൈവഭക്തിയില്‍ ജീവിതം ക്രമപ്പെടുത്തിയവര്‍ക്ക് വണ്ണമായ പ്രതിഫലവും പാപമോക്ഷവുമുണ്ടെന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്: 'ബോധനം പിന്‍പറ്റുകയും അദൃശ്യാവസ്ഥയില്‍ പരമ കാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെപ്പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക' (ഖുര്‍ആന്‍, സൂറത്തു യാസീന്‍ 11).

മറ്റുള്ളവര്‍ക്ക് നന്മ ആഗ്രഹിക്കുകയും നന്മ വരുത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത ലഭിക്കപ്പെട്ടവര്‍ തന്നെയാണ്. വാക്കിലും പ്രവര്‍ത്തിയിലും ധര്‍മ്മനിഷ്ഠ പാലിക്കേണ്ടിയിരിക്കുന്നു. അവശരെ സഹായിക്കുകയും നിരാലംബര്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുകയും വേണം. അന്യന്റെ ആവശ്യങ്ങല്‍ നിറവേറ്റപ്പെട്ടെങ്കില്‍ മാത്രമേ നന്മ പൂര്‍ത്തിയാവുകയുള്ളൂ. നബി (സ്വ) പറയുന്നു: മറ്റൊരു വിശ്വാസിക്ക് സന്തോഷമുളവാക്കലാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യചെയ്തി (ഹദീസ് ത്വബ്‌റാനി 0483/12). 

നബി (സ്വ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലിയവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്. മാലാഖ ജിബ് രീല്‍ (അ) നബി (സ്വ)യുടെ അടുക്കല്‍ വന്ന് പറയുകയുണ്ടായി: താങ്കള്‍ക്ക് നാം സന്തോഷവാര്‍ത്ത അറിയിക്കട്ടയോ? , നിശ്ചയം അല്ലാഹു നബിയോട് പറയുന്നു: 'ആരെങ്കിലും താങ്കളുടെ പേരില്‍ സ്വലാത്ത് ചൊല്ലിയാല്‍ അവനിക്ക് അല്ലാഹു സ്വലാത്ത് ചെയ്യും, താങ്കളുടെ പേരില്‍ സലാം ചൊല്ലിയാല്‍ അല്ലാഹു അവന്റെ പേരില്‍ സലാം ചെയ്യും' (ഹദീസ് അഹ്മദ് 1683).

നമുക്ക് സ്വര്‍ഗത്തിലൊരു വീട് പണിയാം

സ്വര്‍ഗമാണ് മനുഷ്യന്റെ തറവാട്. ആദിമ മനുഷ്യന്‍ ആദം നബി (അ)യും ഭാര്യ ഹബ്ബാ ബീബിയും സ്വര്‍ഗസ്ഥരായിരുന്നു. പിന്നീടാണവര്‍ ഭൂമിയിലേക്ക് വരുന്നത്. ഏകാരാധ്യനായ അല്ലാഹുവില്‍ വിശ്വസിച്ച് കല്‍പനകള്‍ അനുസരിച്ചും നിരോധനങ്ങള്‍ വെടിഞ്ഞും ജീവിച്ചവര്‍ക്കാണ് ആ തറവാടിലേക്ക് മടങ്ങിച്ചെല്ലാനാവുക. 

ദൈവഭയ ഭക്തിയോടെ ശാസനകള്‍ക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തിയവര്‍ക്കാണ് സ്വര്‍ഗമൊരുക്കിയിട്ടുള്ളതെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്: 'എന്നാല്‍, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവരായി ജീവിച്ചവര്‍ക്കു മേല്‍ക്കുമേല്‍ തട്ടുതട്ടുകളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങളുണ്ട്. അതിന്റെ താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. ഇത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല' (ഖുര്‍ആന്‍, സൂറത്തുല്‍ സുമര്‍ 20).

സ്വര്‍ഗം അവര്‍ണനീയമാണ്. അതിലെ സുഖസൗകര്യങ്ങള്‍ ഒരു കണ്ണും കാണാത്തതാണ്. അതിലെ സുഖസംവിധാനങ്ങള്‍ ഒരു മനസ്സിലും ഉദിക്കാത്തതുമാണ്. അല്ലാഹുവിനെ വഴിപ്പെടുന്ന വിശ്വാസി വിശ്വാസിനികള്‍ക്കാണ് സ്വര്‍ഗവും സ്വര്‍ഗീയ മാളികകളും തയ്യാര്‍ ചെയ്തിട്ടുള്ളത്. അല്ലാഹു പറയുന്നുണ്ട് : സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും അല്ലാഹു സ്വര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളാണ്. എന്നെന്നും നിലനില്‍ക്കുന്ന സ്വര്‍ഗങ്ങളില്‍ ഉല്‍കൃഷ്ടമായ ഭവനങ്ങളെയും അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു (ഖുര്‍ആന്‍, സൂറത്തുത്തൗബ 72).

സ്വര്‍ഗവീടുകള്‍ അതിഗംഭീര നിര്‍മ്മിതികളാണ്, അതിലെ ശില്‍പചാരുതി കണ്ണഞ്ചിപ്പിക്കുന്നതാണ്. അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ചുടുകല്ലുകള്‍ സ്വര്‍ണവെള്ളി ലോഹങ്ങളാല്‍ എടുക്കപ്പെട്ടതാണ്. ആ ഇഷ്ടികള്‍ക്കിടയില്‍ ലേപം ചെയ്തിരിക്കുന്ന കൂട്ട് കസ്തൂരി സുഗന്ധപൂരിതമാണ്. അതിലെ പൊടിക്കല്ലുകള്‍ പോലും രത്‌നങ്ങളും മരതകങ്ങളുമാണ്. അതിലെ മണ്ണ് കുസുംഭപുഷ്പദളങ്ങളാണ്. ആ സ്വര്‍ഗഭവനത്തില്‍ പ്രവേശിക്കുന്നവന്‍ ശാശ്വതമായി സുഖലോലുപതകളോടെ അതില്‍ വിരഹിക്കും. 

യാതൊരു പ്രതിസന്ധികളും അവനെ അലട്ടുകയില്ല. അതില്‍ അവന് മരണമില്ല. നിത്യയൗവനം അവനെ വി്ട്ടുപോവുകയുമില്ല. 'ഉന്നതമായ സ്വര്‍ഗത്തില്‍. അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല. അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്. ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും തയ്യാറാക്കിവെക്കപ്പെട്ട് കോപ്പകളുമുണ്ട്. അണിയണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്' (ഖുര്‍ആന്‍, സൂറത്തുല്‍ ഖാശിയ 10, 11, 12, 13, 14, 15, 16).

സ്വര്‍ഗീയാരാമങ്ങളെപ്പറ്റിയും അതിലെ വസ്തുവകകളെപ്പറ്റിയും നബി (സ്വ) പല വിശേഷങ്ങളും പറഞ്ഞിട്ടുണ്ട്. രണ്ടു സ്വര്‍ഗങ്ങളിലെ പാത്രങ്ങളും വസ്തുക്കളും വെള്ളിയാലുള്ളതാണെന്നും, രണ്ടു സ്വര്‍ഗങ്ങളിലെ പാത്രങ്ങളും മറ്റു വസ്തുക്കളും സ്വര്‍ണത്തിലുള്ളതാണെന്നും നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ആ സ്വര്‍ഗീയ മന്ദിരങ്ങളില്‍ പ്രവേശിച്ചവര്‍ ഇഛിക്കുന്നതെന്തും പ്രാപിക്കുന്നതായിരിക്കും.

അല്ലാഹു അതിശയകരമായി സ്വര്‍ഗീയ ലോകത്തെ സംവിധാനിച്ചിരിക്കുന്നത് അവന്റെ അടിമകള്‍ അവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള സല്‍പന്ഥാവിലൂടെ ജീവിക്കാന്‍ വേണ്ടിയാണ്. സ്വര്‍ഗത്തിലെത്തിച്ചേരാന്‍ പ്രഥമമായി വേണ്ടത് അചലഞ്ചമായ ദൈവവിശ്വാസ (ഈമാന്‍)മാണ്. കൂടെ സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വേണം. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവര്‍ സ്വര്‍ഗവാസികളാണെന്നും അവരില്‍ അനശ്വരമായി നിവിസിക്കുന്നവരാണെന്നും ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (സൂറത്തുല്‍ ബഖറ 82).

സല്‍ക്കര്‍മ്മികളുടെ നന്മകള്‍ ഇരട്ടികളായി വര്‍ദ്ധിക്കുന്നതായിരിക്കും. മാത്രമല്ല അവര്‍ സ്വര്‍ഗീയ സൗധങ്ങളില്‍ നിര്‍ഭയരായി അഭിരമിക്കുകയും ചെയ്യുമെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് (ഖുര്‍ആന്‍, സൂറത്തു സബഅ് 37).

പ്രവാചക പത്‌നി ഖദീജാ ബീബി (റ)ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീട് നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. അല്ലാഹുവില്‍ വിശ്വസിക്കുകയും തന്റെ ധനത്തിന്റെ നല്ലൊരു ഭാഗം സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്ത ധനികയായിരുന്ന മഹതി സത്യസാക്ഷ്യത്തിനായി പ്രവാചകരോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

 ഒരിക്കല്‍ ജിബ് രീല്‍ (അ) മാലാഖ നബി (സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു ഖദീജാ ബീബിയോട്  അല്ലാഹുവില്‍ നിന്നും എന്നില്‍ നിന്നുമുള്ള സലാം പറയണം. അവര്‍ക്ക് സ്വര്‍ഗത്തില്‍ ഒരു രത്‌നമന്ദിരം ഒരുക്കിയിട്ടുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും വേണം.  അതില്‍ അവര്‍ക്ക് ക്ഷീണമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല (ഹദീസ് ബുഖാരി, മുസ്ലിം).


പള്ളിനിര്‍മ്മാണം മഹത്തായ സല്‍ക്കര്‍മ്മമാണ്. മസ്ജിദ് നിര്‍മ്മിച്ചവന് അല്ലാഹു സ്വര്‍ഗത്തില്‍ അതുപോലൊരു വീട് പണിയുമെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). പള്ളികള്‍ അല്ലാഹുവിന്റെ ഭൂമിയിലെ ഭവനങ്ങളാണ്. ആ ഭവനങ്ങളുടെ നിര്‍മ്മാണ പരിപാലന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ അല്ലാഹു ബഹുമാനിക്കുക തന്നെ ചെയ്യും. 

ആ മസ്ജിദുകളിലേക്ക് പോവുന്നവര്‍ക്കും അവിടെവെച്ച് ജമാഅത്തായി നമസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കും അല്ലാഹു സ്വര്‍ഗത്തില്‍ പ്രത്യേകം മന്ദിരം ഏര്‍പ്പാടു ചെയ്യും. പ്രവാചകര്‍ (സ്വ) പറയുന്നു: ഒരുത്തന്‍ പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാല്‍ അല്ലാഹു അവനിക്ക്  സ്വര്‍ഗത്തില്‍ പാര്‍പ്പിടമൊരുക്കുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). ദിവസവും ഫര്‍ള് നമസ്‌ക്കാരങ്ങള്‍ കൂടാതെ 12 റക്അത്ത് സുന്നത്ത് നമസ്‌ക്കാരങ്ങള്‍ നിസ്‌ക്കരിക്കുന്നവന്നും അല്ലാഹു സ്വര്‍ഗത്തില്‍ വീട് പണിയുമെന്ന് നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 728).

സല്‍സ്വഭാവ സമ്പന്നര്‍ക്കും സ്വര്‍ഗത്തിലൊരു വീട് നേടാം. നബി (സ്വ) പറയുന്നു: ന്യായമുണ്ടായിട്ടും തര്‍ക്കം ഉപേക്ഷിച്ചവന് സ്വര്‍ഗത്തിന്റെ താഴ്ഭാഗത്തൊരു വീടും, തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗത്തിന്റെ നടുഭാഗത്തൊരു വീടും, സല്‍ഗുണ സ്വഭാവക്കാരന് സ്വര്‍ഗത്തിന്റെ മുകള്‍ ഭാഗത്തൊരു വീടും ലഭിക്കുമെന്ന കാര്യത്തില്‍ ഞാന്‍ ഉറപ്പുനല്‍കുന്നു (ഹദീസ് അബൂദാവൂദ് 4800). വാക്കിലും പ്രവര്‍ത്തിയിലും സല്‍കീര്‍ത്തി നിലനിര്‍ത്തുന്നവനാണ് സല്‍സ്വഭാവി, അവന്‍ ആരാധനകളില്‍  പൂര്‍ണ നിഷ്ടപാലിക്കുകയും ചെയ്യും. 

മറ്റൊരിക്കല്‍ നബി (സ്വ) പറഞ്ഞിട്ടുണ്ട് : സ്വര്‍ഗത്തില്‍ കുറേ മുറികളുണ്ട്. പുറത്തുനിന്ന് അതിന്റെ അകം കാണാം. അകത്തു നിന്ന് പുറവും കാണാം. ഭക്ഷണം നല്‍കിയവനും നല്ലരീതിയില്‍ സംസാരിച്ചവനും നോമ്പനുഷ്ഠിക്കുന്നവനും ജനം ഉറങ്ങുന്നനേരം നിസ്‌ക്കരിക്കുന്നവനുമാണ് അല്ലാഹു അവ തയ്യാര്‍ ചെയ്തിട്ടുള്ളത് (ഹദീസ് അഹ്മദ് 1337). അകപുറങ്ങള്‍ ദൃശ്യമെന്നാല്‍ അവ അത്രമാത്രം സുതാര്യവും അതിന്റെ സുഗന്ധവും പ്രകാശവും വിദൂരത്തിലേക്ക് ശ്രീഘം എത്തിപ്പെടുന്നതുമായിരിക്കുമെന്നര്‍ത്ഥം. 

ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുകയും അശരണരെ സഹായിക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തിലൊരു മന്ദിരം പണിയാന്‍ മലക്കുകള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമെന്ന് ഹദീസിലുണ്ട് (തുര്‍മുദി 2008, ഇബ്‌നുമാജ 1443). മാത്രമല്ല, ജീവിത പ്രതിസന്ധികളില്‍ പതറാതെ ക്ഷമ കൈവരിക്കുകയും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗവീട് സ്വന്തമാക്കാം. 

അല്ലാഹു പറയുന്നു: സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവരെ നാം സ്വര്‍ഗത്തില്‍ നിന്ന് ത്ാഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ചില ഉന്നത സൗധങ്ങളില്‍ താമസിപ്പിക്കുക തന്നെ ചെയ്യുന്നതാകുന്നു. അവരതില്‍ നിരന്തരവാസികളായി കൊണ്ട്. സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര ഉല്‍കൃഷടം !, അവര്‍ വിഷമങ്ങള്‍ സഹിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കല്‍ എല്ലാം ഭരമേല്‍പ്പിക്കുകയും ചെയ്തവരാകുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ അന്‍കബൂത് 58).

ഫിര്‍ഔനിന്റെ ഭാര്യ ആസിയ സല്‍വൃത്തയായിരുന്നു. സത്യമാര്‍ഗത്തില്‍ എല്ലാവിധ പ്രതിബന്ധങ്ങളും തരണം ചെയ്ത മഹതി സ്വര്‍ഗത്തിലൊരു വീട് പണിതുതരണമെന്നാണല്ലൊ നാഥനോട് പ്രാര്‍ത്ഥിച്ചത് (ഖുര്‍ആന്‍, സൂറത്തുല്‍ തഹ് രീം 11). അല്ലാഹു മഹതിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി, സ്വര്‍ഗത്തിലൊരു ഭവനം ഒരുക്കിവെച്ചിട്ടുണ്ട്. 

 

പ്രവാചകരുടെ ആശയ സംവേദന രീതികള്‍ (ഭാഗം: 2)

മനസ്ഥൈര്യവും ദൃഢനിശ്ചയവുമില്ലാതെ പുരോഗമനപരമായ ഒരു കാര്യവും ചെയ്യാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ചിലര്‍ സ്വതവേ മനസ്ഥൈര്യം കൂടുതലുള്ളവരായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ ആദ്യമേ അങ്ങനെ ആയിരിക്കണമെന്നില്ല.

മുഹമ്മദ് നബി: 12 ജീവിത ചിത്രങ്ങള്‍

മരുഭൂമിയിലാണ് തിരുനബി തുടങ്ങിയത്; പിന്നെ, അതിന്നും അവസാനിച്ചിട്ടില്ല. കറുത്തിരുണ്ട രാവിന്റെ ഗര്‍ഭ ഗൃഹത്തില്‍ നിന്നും പ്രകാശത്തിന്റെ പുലരി പിറക്കുന്നതു പോലെ, കറുത്ത കാലത്തെ കീഴ്പ്പെടുത്തി തിളങ്ങുന്ന പ

അല്ലാഹു ആഘോഷിച്ചു, വിശ്വാസികളും മുത്ത്‌നബിയെ ആഘോഷിക്കുന്നു

റബീഅ് എന്നാല്‍ വസന്തം എന്നര്‍ത്ഥം; അവ്വല്‍ എന്നാല്‍ പ്രഥമം എന്നും. അപ്പോള്‍ റബീഉല്‍ അവ്വല്‍ മാസം നമ്മുടെ ജീവിതത്തിലെ പ്രഥമവസന്തമാണെന്ന് വിശേഷിപ്പിക്കാം. ഈ വസന്തകാലം അന്തരീക്ഷത്തില്‍ സൗന്ദര്യവും സൗരഭ്യ

പ്രവാചകന്‍ (സ) തങ്ങളുടെ ആശയ സംവേദന രീതികള്‍

മരുഭൂമിയിലാണ് തിരുനബി തുടങ്ങിയത്; പിന്നെ, അതിന്നും അവസാനിച്ചിട്ടില്ല. കറുത്തിരുണ്ട രാവിന്റെ ഗര്‍ഭ ഗൃഹത്തില്‍ നിന്നും പ്രകാശത്തിന്റെ പുലരി പിറക്കുന്നതു പോലെ, കറുത്ത കാലത്തെ കീഴ്പ്പെടുത്തി തിളങ്ങുന്ന പ

സിറിയ: പ്രതാപങ്ങളുടെ ഭൂതകാലം

ഓ സിറിയ... ചെറുപ്പകാലം മുതല്‍ക്കേ നിന്നെ സ്‌നേഹിക്കുന്ന, നിന്റെ ഓര്‍മകളില്‍ ഒരുപാടുകാലം ജീവിച്ച ഒരാളുടെ അഭിവാദ്യം നിനക്ക് ഞാന്‍ അര്‍പ്പിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ ഇസ്‌ലാമിലെ യുദ്ധങ്ങളെയും ശാമില

ഖദീജ ബീവി: സ്‌നേഹവതിയായ പ്രവാചക പത്‌നി

മക്കയിലെ ഉന്നത കുലജാതനായ ഖുവൈലിദ് ബിന്‍ നൗഫല്‍ ഖുറൈശി കുടുംബത്തിലെ ഫാത്വിമ എന്നവരെ വിവാഹം ചെയ്തു. ഈ ദമ്പതികളുടെ മകളാണ് ഖദീജ ബീവി(റ). സൗന്ദര്യവും തറവാടിത്തവും കുലീനതയും നിറഞ്ഞ മഹതിയെ പതിനഞ്ചാം വയസ്സില്

സമന്വയ വഴിയില്‍ സുകൃതം വിളയിച്ച് ദാറുല്‍ ഹസനാത്ത്

പ്രവാചക കാലത്തു തന്നെ ഇസ്‌ലാമിനെ സ്വാഗതം ചെയ്ത മഹിതമായ പാരമ്പര്യമാണ് കേരളത്തിന്റേത്. സച്ചരിതരായ സ്വഹാബികളുടെ ആഗമനം കൊണ്ടും മഹത്തുക്കളായ പുണ്യാത്മാക്കളുടെ അനുഗ്രഹീത സാന്നിധ്യം കൊണ്ടും ഏറെ സവിശേഷമായ ഭൂമ

അയര്‍ലന്‍റില്‍ ദൈനംദിനം ഇസ്‌ലാം മുന്നേറുകയാണ്

അയര്‍ലന്‍റില്‍ ദ്രുതഗതിയല്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. 2011 ലെ കണക്കുകള്‍ പ്രകാരം48,130 പേരാണ് ഇവിടെ പുതുതായി ഇസ്‌ലാം സ്വീകരിച്ചത്. 2020 ഓടെ ഇത് ഒരു ലക്ഷത്തിലേക്ക് കുതിക്കുമെന്നാണ് പ്ര

റമദാന്‍: സ്‌കൂള്‍ ഓഫ് തേര്‍ട്ടി ഡെയ്‌സ്

നോമ്പിന്റെ ഫിലോസഫി സമഗ്രമായി പ്രതിപാദിക്കുന്ന വായന ഇതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശാരീരികേച്ഛകള്‍ നിയന്ത്രിക്കുന്നതിലെ നോമ്പിന്റെ രാഷ്ട്രീയവും ആരോഗ്യവശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്

നോമ്പുകാലത്ത് അറിയാതെ നഷ്ടപ്പെടുന്ന ചില പുണ്യങ്ങള്‍

നോമ്പ് കാലത്ത് അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓര്‍മപ്പെടുത്തുകയാണിവിടെ...

വറുതിക്കാലങ്ങളോട് പടപൊരുതാന്‍ റമദാനില്‍ ഉറുദിക്കുപോകുന്നവര്‍

പാനൂരിനടുത്തൊരു പള്ളിയില്‍ ളുഹ്‌റ്‌നമസ്‌കാരം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു നാടന്‍ മുസ്ലിയാര്‍ അടുത്തുവന്നിരുന്നു. സലാം പറഞ്ഞുതുടങ്ങിയ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.

നോമ്പുകാലത്തെ വിയറ്റ്‌നാം വര്‍ത്തമാനങ്ങള്‍

മുസ്‍ലിംകള്‍ നന്നേ ചെറിയ ന്യൂനപക്ഷമായൊരു രാജ്യത്ത് റമദാന്‍ വ്രതാനുഷ്ഠാനം വേറിട്ടൊരു അനുഭവമായിരിക്കും. മുസ്‍ലിം ജനസംഖ്യ 0.1 ശതമാനം മാത്രമുള്ള വിയറ്റ്നാമിലെ നോമ്പനുഭവങ്ങള്‍ അവിസ്മരണീയമാകുന്നത് ഈയര്‍ഥത്ത

ഇബ്‌റാഹീം നബിയുടെ ജീവിതസന്ദേശമാണ് ബലിപെരുന്നാള്‍

ഇബ്‌റാഹീം നബി (അ)യുടെ ജീവിതസന്ദേശമാണു ബലിപെരുന്നാളും ഹജ്ജും. വിശ്വാസി ജീവിതത്തില്‍ സ്വീകരിക്കേണ്ട സര്‍വമാതൃകകളും ഇബ്‌റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്കു ദിവ്യബോധനങ്

ഉള്ഹിയ്യത്ത്; ഒരു കര്‍മ്മശാസ്ത്ര വായന

മുസ്‌ലിം ലോകം ഇന്ന് സന്തോഷത്തിലാണ്. ഒരു അതിഥിയെ സല്‍ക്കരിക്കുന്ന ഒരുക്കത്തിലുമാണ്. പരിശുദ്ധ റമളാനിന്റെ വിടപറയലിന്ന് ശേഷം ദുല്‍ഹിജ്ജയുടെ നിലാവെളിച്ചം മാനത്ത് കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിശ

ഹജ്ജ്: കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോള്‍

ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയ

ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്ത സ്മരണകള്‍ പങ്കുവെക്കുന്നതാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാ