Home » വിശേഷം » ഫലസ്തീന് ഇന്ത്യയുടെ 10 മില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം
islamonweb
Sep 12 2012

ഫലസ്തീന് ഇന്ത്യയുടെ 10 മില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം

September 12, 2012 4:54 pm
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫലസ്തീന് 10 മില്യന്‍ ഡോളര്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സഹായപ്രഖ്യാപനം.
അതിനിടെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തില്‍ ഫലസ്തീനില്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിക്കാനുദ്ദേശിക്കുന്ന രണ്ടു സ്‌കുളുകളാണ് അവയിലൊന്ന്. ഫലസ്തീനില്‍ ഒരു ഉന്നത സാങ്കേതികകേന്ദ്രം നിര്‍മിക്കാനും ചര്‍ച്ചക്കിടെ തീരുമാനമായിട്ടുണ്ട്. ഫലസ്തീന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സഹായത്തോടെ അവിടത്തുകാരെ തൊഴില്‍-കലാ രംഗങ്ങളില്‍ അഭ്യസിപ്പിക്കാനുള്ള പദ്ധതിക്കും ധാരണയായി..

മംഗ്ലീഷില്‍ എഴുതുന്നത് പരമാവധി ഒഴിവാക്കുക. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • Shajeer

    ഹജ്ജ്: കഅബ വലയം ചെയ്യുന്ന ഭാഷകള്‍ എന്ന ലിങ്ക് തുറന്നാല്‍

    (ഫലസ്തീന് ഇന്ത്യയുടെ 10 മില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം)

    ഈ പേജ് ആണ് വരുന്നത്…..?